6 വര്‍ഷത്തിനിടെ 116 സിനിമകള്‍ ചെയ്ത മലയാള സൂപ്പര്‍ ഹീറോ; ആളെ മനസ്സിലായോ?
മലയാളസിനിമയ്ക്ക് ഒരിക്കലും മറക്കാനാവാത്ത പേരാണ് ജയൻ. 1939 ജൂലൈ 25-ന് കൊല്ലം ജില്ലയില്‍ മാധവൻ പിള്ളയുടെയും ഭാരതിയമ്മയുടെയും മകനായിട്ടാണ് ജയൻ എന്ന എം.കൃഷ്ണൻ നായർ ജനിച്ചത്. വീടിനടുത്തുള്ള മലയാളി മന്ദിരം സ്‌കൂളിലാണ് ജയൻ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പിന്നീട് ഒരു സർക്കാർ ബോയ്‌സ് സ്‌കൂളില്‍ പഠിച്ചു. പഠനത്തിലും കലയിലും കായികരംഗത്തും കഴിവുണ്ടായിരുന്നതിന് പുറമെ, പാട്ടിലും ഏറെ തല്‍പ്പരനായിരുന്നു. മനോരമ ഓണ്‍ലൈൻ റിപ്പോർട്ട് അനുസരിച്ച്, സ്കൂളിലെ എൻസിസിയില്‍ മികച്ച കേഡറ്റായി തിരഞ്ഞെടുക്കപ്പെട്ടത് വഴി ജയന് ഇന്ത്യൻ നാവികസേനയില്‍ നേരിട്ട്…
