കെട്ടുകഥയല്ല, ഭൂതകാലത്തിന്റെ യാഥാർത്ഥ്യം; ആരാണ് സുമേറിയൻ കളിമൺ ഫലകങ്ങളിൽ രേഖപ്പെടുത്തിയിട്ടുള്ള അനുനാക്കികൾ: വിശദമായി വായിച്ച് അറിയാം
ഇവിടെ പറയാൻ പോവുന്ന ചരിത്രം നമ്മള് സ്കൂളില്‍ പഠിക്കുന്ന, അല്ലെങ്കില്‍ പഠിച്ച ചരിത്രമല്ല.. പലപ്പോഴും ധാരാളം രാജാക്കന്മാർ, യുദ്ധങ്ങള്‍, തീയതികള്‍ അതൊക്കെയായിരിക്കും നമ്മള് പഠിച്ച ചരിത്രം. എന്നാല്‍ അതൊക്കെ വെറും പുറചട്ടയാണെന്ന് പറഞ്ഞാലോ…അല്പം അത്ഭുതവും ഏറെ കൗതുകവും അതിനേക്കാള്‍ അധികമായി കെട്ടുകഥയ്ക്ക് സമാനമായ ഒരു ചരിത്രവും അതിന്റെ വസ്തുതയും നമുക്കൊന്ന് പരിശോധിച്ചാലോ..? നമ്മുടെയൊക്കെ തല കറക്കി കളയുന്ന ചില കഥകള്‍ ചരിത്രത്തിന്റെ ഉള്ളില്‍ ഒളിച്ചിരിപ്പുണ്ട്. നമ്മള് വിശ്വസിക്കുന്ന പലതും അപ്പാടെ തിരിച്ചു മറിച്ചിടാൻ കെല്പുള്ള ചില രഹസ്യങ്ങള്‍….
