ജനപ്രീതിയെ കുറിച്ച് പഠിക്കാൻ രഹസ്യ സർവേയുമായി വിജയ്; താരം തങ്ങളുടെ പാളയത്തിൽ എത്തുമെന്ന് പ്രതീക്ഷയുമായി ബിജെപി: തമിഴ്നാടിണെ ചൂട് പിടിപ്പിച്ച് രാഷ്ട്രീയ നാടകങ്ങൾ
ഡിഎംകെ, ബിജെപി എന്നീ കക്ഷികളെ പ്രതിക്കൂട്ടില്‍ നിര്‍ത്തി ശക്തമായ രാഷ്ട്രീയ പ്രചാരണം നടത്തിവരവെയാണ് വിജയ്ക്ക് അപ്രതീക്ഷിത തിരിച്ചടി നേരിട്ടത്.സംസ്ഥാന യാത്ര നടത്തുന്നതോടെ ജനഹിതം മാറ്റിമറിക്കാന്‍ സാധിക്കുമെന്നായിരുന്നു വിജയ് കരുതിയത്. രണ്ടാഴ്ച പിന്നിട്ട് കരൂരില്‍ യാത്ര എത്തിയപ്പോള്‍ എല്ലാം മാറി. ദുരന്തത്തില്‍ 41 പേര്‍ മരിക്കുകയും പിന്നീടുണ്ടായ സംഭവവും വിജയ് ഒറ്റപ്പെടുന്ന അവസ്ഥയിലെത്തിച്ചു. ദുരന്തസ്ഥലത്ത് നിന്ന് വിജയ് പെട്ടെന്ന് പോയതും പ്രതികരിക്കാന്‍ വൈകിയതുമെല്ലാം രാഷ്ട്രീയ എതിരാളികള്‍ക്ക് കളം നിറയാന്‍ അവസരമൊരുക്കി. പിന്നീട് ദിവസങ്ങള്‍ക്ക് ശേഷം ഇറക്കിയ വീഡിയോ സന്ദേശത്തില്‍…
