കുറഞ്ഞ നിരക്കിൽ സുരക്ഷിതമായ യാത്ര: ഭാരത് ടാക്സി പരീക്ഷണവുമായി കേന്ദ്രസർക്കാർ; ആദ്യഘട്ടം ഡൽഹിയിൽ
യാത്രക്കാർക്ക് സഹായകമായി ഭാരത് ടാക്‌സിയും വരുന്നു. നവംബറില്‍ ഇതിന്റെ ആദ്യ ഘട്ടം ദല്‍ഹിയില്‍ ഉദ്ഘാടനം ചെയ്യും.കുറഞ്ഞ ചെലവില്‍ സുരക്ഷിത യാത്രയൊരുക്കുന്ന പദ്ധതിയുടെ പ്രാരംഭ ഘട്ടത്തില്‍തന്നെ 650 ഡ്രൈവർമാർ പദ്ധതിയുടെ ഭാഗമാകാൻ സന്നദ്ധത അറിയിച്ചുകഴിഞ്ഞു. കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെയും ദേശീയ ഇ-ഗവേണൻസ് ഡിവിഷന്റെയും (NeGD) കീഴില്‍ വികസിപ്പിച്ചെടുത്ത സർക്കാർ പിന്തുണയുള്ള സംരംഭമാണ് ഭാരത് ടാക്‌സി. രാജ്യത്തെ ആദ്യത്തെ സഹകരണ ടാക്‌സി സേവനമാണിത്. പദ്ധതിയില്‍ ഡ്രൈവർമാർക്ക് സഹ ഉടമകളും ഓഹരി ഉടമകളുമാകാൻ അനുവദിക്കുന്നു. അതുവഴി അവർക്ക് കൂടുതല്‍ അധികാരവും ഉത്തരവാദിത്വവും…
