വിമാനത്താവള ലഗേജുകളിൽ ചോക്കിന്റെ പാടുകൾ കണ്ടിട്ടുണ്ടോ? നിങ്ങളുടെ ലഗേജിൽ പതിഞ്ഞിരിക്കുന്ന പാടുകൾ കസ്റ്റംസിന്റെ രഹസ്യ കോഡാണെന്ന് അറിയുക; വിശദാംശങ്ങൾ വായിക്കാം
വിദേശയാത്ര കഴിഞ്ഞെത്തുന്ന പല യാത്രക്കാർക്കും തങ്ങളുടെ ലഗേജ് ബെല്‍റ്റില്‍ എത്തുന്നതിനു മുൻപ് തന്നെ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണെന്ന കാര്യം അറിയില്ല.ഇന്ത്യൻ വിമാനത്താവളങ്ങളില്‍, ലഗേജ് വിമാനത്തില്‍ നിന്ന് ഇറക്കുമ്ബോള്‍ എക്സ്-റേ പരിശോധനയ്ക്ക് വിധേയമാക്കാറുണ്ട്. ഈ പരിശോധനയില്‍ സംശയാസ്പദമായ എന്തെങ്കിലും കണ്ടാല്‍, ഉദ്യോഗസ്ഥർ ബാഗുകളില്‍ ചോക്ക് കൊണ്ട് രഹസ്യ അടയാളങ്ങള്‍ രേഖപ്പെടുത്താറുണ്ട്. ഈ അടയാളങ്ങള്‍ കേവലം ചോക്കിന്റെ പാടുകളല്ല, മറിച്ച്, കസ്റ്റംസ് ഉദ്യോഗസ്ഥർ പരസ്പരം കൈമാറുന്ന സുപ്രധാന കോഡ് സന്ദേശങ്ങളാണ്. ചോക്ക് കോഡുകള്‍ക്ക് പിന്നില്‍ യാത്രക്കാരുടെ സാന്നിധ്യത്തില്‍ ഏതൊക്കെ ബാഗുകള്‍…
