ആരാധനാ മൂർത്തികൾ ദൈവങ്ങൾ അല്ല അന്യഗ്രഹജീവികൾ; തമിഴ്നാട്ടിലെ സേലത്തുള്ള വിചിത്ര ക്ഷേത്രത്തിൻറെ വിശദാംശങ്ങൾ വായിക്കാം
ഇന്ത്യയില്‍ ചരിത്രപരമായും വാസ്തുവിദ്യാപരമായും നിരവധി പ്രശസ്തമായ ക്ഷേത്രങ്ങളുണ്ട്. എന്നാല്‍ ദൈവങ്ങളുടെ വിഗ്രഹമില്ലാത്ത ഒരു അമ്ബലത്തെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ?എന്നാല്‍ തമിഴ്നാട്ടിലെ സേലത്ത് അത്തരമൊരു ക്ഷേത്രമുണ്ട്, അന്യഗ്രഹജീവിക്കാണ് ആ ക്ഷേത്രം പൂർണമായും സമർപ്പിച്ചിരിക്കുന്നത്. സാധാരണ ക്ഷേത്രങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് ഈ ആരാധനാലയം. പരമ്ബരാഗതമായ വിഗ്രഹങ്ങള്‍ക്ക് പകരം കറുത്ത അന്യഗ്രഹജീവിയുടെ പ്രതിമയാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. സേലം മല്ലംമൂപ്പാംപെട്ടിയിലെ രാമഗൗണ്ടനൂർ സ്വദേശിയായ ലോകനാഥനാണ് ഈ ക്ഷേത്രം നിർമ്മിച്ചത്. താൻ കണ്ട സ്വപ്നത്തില്‍ അന്യഗ്രഹജീവിയായ ദൈവത്തെ കണ്ടതാണ് ക്ഷേത്രം പണിയാൻ പ്രചോദനമായതെന്നും അദ്ദേഹം…
