സ്ത്രീകൾക്കായി മാത്രം കേന്ദ്രസർക്കാർ ആവിഷ്കരിച്ച സമ്പാദ്യ പദ്ധതികൾ; ഭാഗമായാൽ കൈ നിറയെ പണം: വിശദാംശങ്ങൾ വായിക്കാം

സ്ത്രീകളെ ലക്ഷ്യം വെച്ച്‌ നിരവധി സമ്ബാദ്യ പദ്ധതികള്‍ കേന്ദ്ര സർക്കാർ ആരംഭിച്ചിട്ടുണ്ട്. മികച്ച വരുമാനവും ഇതില്‍ നിന്നും ലഭിക്കും.അവയില്‍ ചിലത് നമുക്ക് പരിശോധിക്കാം. എന്തൊക്കെയാണ് ആ പദ്ധതികള്‍, എങ്ങനെയാണ് ഇതില്‍ ചേരുന്നത് എന്നത് പരിശോധിക്കാം.

പോസ്റ്റ് ഓഫീസ് മഹിളാ സമ്മാൻ സേവിംഗ്സ്

സ്ത്രീകള്‍ക്ക് മാത്രമായി 2023-ല്‍ ആരംഭിച്ച പദ്ധതിയാണ് പോസ്റ്റ് ഓഫീസ് മഹിളാ സമ്മാൻ സേവിംഗ്സ് സ്കീം. 2 വർഷത്തെ കാലാവധിയുള്ള ഒരു ഹ്രസ്വകാല പദ്ധതിയാണിത്. സാധാരണ സേവിംഗ്സ് അക്കൗണ്ടിനേക്കാള്‍ ഉയർന്ന പലിശ നിരക്കാണ് ഈ പദ്ധതിയില്‍ നിക്ഷേപകർക്ക് വാഗ്ദാനം ചെയ്യുന്നത്. ഹ്രസ്വകാല വരുമാനം വാഗ്ദാനം ചെയ്യുന്നതും ഒപ്പം സുരക്ഷിതവും സ്ഥിരതയുള്ളതുമായ നിക്ഷേപ പദ്ധതിയാണിത്.

സുകന്യ സമൃദ്ധി യോജന

പെണ്‍മക്കളുടെ വിദ്യാഭ്യാസം ഭാവില എന്നിവ സുരക്ഷിതമാക്കാനായി രൂപകല്‍പ്പന ചെയ്ത പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. 10 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്ക് ഈ പദ്ധതി പ്രകാരം അവരുടെ മകളുടെ പേരില്‍ ഒരു സേവിംഗ്സ് അക്കൗണ്ട് തുറക്കാം. ഇതൊരു ദീർഘകാല സമ്ബാദ്യ പദ്ധതിയാണ്. 8.2 ശതമാനം വാർഷിക പലിശയാണ് ഈ പദ്ധതി പ്രകാരം നിങ്ങള്‍ക്ക് ലഭിക്കുന്നത്. ഈ പദ്ധതിയിലെ നിക്ഷേപകർക്ക് നികുതി ഇളവുകളും ലഭിക്കും.

നാഷ്ണല്‍ സേവിംഗ്സ് സർട്ടിഫിക്കറ്റ് (എൻ‌എസ്‌സി)

കേന്ദ്രസർക്കാരിൻ്റെ ഒരു ബജറ്റ് പദ്ധതിയാണ് നാഷണല്‍ സേവിംഗ്സ് സർട്ടിഫിക്കറ്റ് (NSC). കേന്ദ്രസർക്കാരിൻ്റെ ഒരു ദീർഘകാല സേവിംഗ്സ് പദ്ധതിയാണിത്. 5 മുതല്‍ 10 വർഷം വരെയാണ് ഇതിൻ്റെ കാലാവധി. 7.7 ശതമാനം പലിശയാണ് ഈ കാലയളവില്‍, നിങ്ങളുടെ സമ്ബാദ്യത്തിന് ലഭിക്കുന്നത്. സെക്ഷൻ 80C പ്രകാരം നിങ്ങള്‍ക്ക് നികുതി ആനുകൂല്യങ്ങളും ഇതില്‍ ലഭിക്കും. കുറഞ്ഞത് 1,000 രൂപ നിക്ഷേപിച്ചുകൊണ്ട് പദ്ധതിയുടെ ഭാഗമാകാം.

Leave a Reply

Your email address will not be published. Required fields are marked *