പെർമനന്റ് അക്കൗണ്ട് നമ്ബർ അഥവാ പാൻ കാർഡ് എന്നത് ബാങ്കിങ് ഇടപാടുകളില്‍ നിർബന്ധമായ രേഖയാണ്. ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനും ആദായ നികുതി റിട്ടേണിനും പാൻ കാർഡ് നിർബന്ധമായ ഒരു രേഖയാണ്.2025 ഡിസംബർ 31 ആണ് ആധാറുമായി പാൻ കാർഡ് ബന്ധിപ്പിക്കാനുള്ള അവസാന തീയതി. അന്നേ ദിവസത്തിനുള്ളില്‍ പാൻ കാർഡ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ അടുത്ത വർഷം ജനുവരി ഒന്ന് മുതല്‍ പാൻ കാർഡ് പ്രവർത്തനരഹിതമാകും.
ആദായനികുതി ഇ-ഫയലിങ് പോർട്ടലിലൂടെ ആധാർ പാൻകാർഡുമായി ലിങ്ക് ചെയ്യാൻ സാധിക്കും. നിങ്ങളുടെ പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന് അറിയില്ല എങ്കില്‍ അത് പരിശോധിക്കാനും സാധിക്കും.
അതിനായി uidai.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിച്ചാല്‍ മതിയാകും.UIDPAN എന്ന് ടൈപ്പ് ചെയ്ത് അതിനു ശേഷം ഒരു സ്പേസിട്ട് ആധാർ നമ്ബറും അത് കഴിഞ്ഞ് വീണ്ടും ഒരു സ്പേസ് ഇട്ട് പാൻ നമ്ബർ ടൈപ്പ് ചെയ്ത ശേഷം 567678 എന്നത് അല്ലെങ്കില്‍ 56161 എന്ന നമ്ബറിലേക്ക് എസ്‌എംഎസ് അയച്ചാലും ആധാറുമായി ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന് അറിയാൻ സാധിക്കും.
