രണ്ടായിരത്തിന്റെ തുടക്കത്തിലാണ് വിവേക് ഒബ്‌റോയ് തന്റെ സിനിമായാത്ര ആരംഭിച്ചത്. അഭിനയത്തിനൊപ്പം തന്നെ ഒരു ബിസിനസ്സ് പോർട്ട്‌ഫോളിയോയും കെട്ടിപ്പടുത്ത താരമാണ് വിവേക് ഒബ്റോയ്.ദുബായില്‍ സ്ഥിരതാമസമാക്കിയ വിവേക് ഒബ്റോയ് അവിടെയൊരു റിയല്‍ എസ്റ്റേററ് കമ്ബനി നടത്തുകയാണ് ഇപ്പോള്‍.
ദുബായിലേക്ക് താമസം മാറിയതിനെ കുറിച്ച് ഒവൈസ് ആൻഡ്രാബി: ദുബായ് പ്രോപ്പർട്ടി ഇൻസൈഡർ എന്ന യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ വിവേക് വ്യക്തമാക്കിയിരുന്നു. “കൊവിഡ് സമയത്താണ് ഞാൻ ആദ്യം ഇവിടെ വന്നത്. അതൊരു ഹ്രസ്വകാല സ്റ്റേ ആയിരുന്നു. എന്നാല്‍ ആ അനുഭവം എനിക്ക് വളരെ ഇഷ്ടപ്പെട്ടു. പിന്നീട് കുടുംബത്തെയും ഇങ്ങോട്ടു കൊണ്ടുവരികയായിരുന്നു.”
ഫോർച്യൂണ്‍ ഇന്ത്യയുമായുള്ള ഒരു അഭിമുഖത്തില്‍, യുഎഇയിലെ തന്റെ ആഡംബര റിയല്‍ എസ്റ്റേറ്റ് കമ്ബനി ഏകദേശം 7 ബില്യണ്‍ ഡോളറിന്റെ ആസ്തി വികസിപ്പിക്കുന്നുണ്ടെന്ന് വിവേക് വെളിപ്പെടുത്തിയിരുന്നു. കടബാധ്യതകളില്ലാത്ത കമ്ബനിയാണ് തന്റേതെന്നും വിവേക് കൂട്ടിച്ചേർത്തു. ഇന്ന് 1200 കോടിയാണ് വിവേക് ഒബ്റോയിയുടെ വ്യക്തിപരമായ ആസ്തി.
വജ്ര ബിസിനസായ സോളിറ്റാരിയോയിലും വിവേകിനു നിക്ഷേപമുണ്ട്. കഴിഞ്ഞ സാമ്ബത്തിക വർഷം കമ്ബനി 95-100 കോടി രൂപ സമ്ബാദിച്ചുവെന്നും വിവേക് വെളിപ്പെടുത്തിയിരുന്നു. 30 ദശലക്ഷം പൗണ്ട് വിലമതിക്കുന്ന ഒരു പ്രീമിയം ജിൻ ബ്രാൻഡിലും വിവേക് നിക്ഷേപിച്ചിട്ടുണ്ട്, ആ ബിസിനസ്സിന്റെ ഏകദേശം 21 ശതമാനം ഓഹരിയും വിവേകിനു സ്വന്തമാണ്.
3,400 കോടി രൂപ വിലമതിക്കുന്ന വിദ്യാർത്ഥികള്‍ക്ക് ധനസഹായം നല്‍കുന്ന ഒരു ബിസിനസിലും വിവേക് നിക്ഷേപം നടത്തിയിട്ടുണ്ട്. “വിദ്യാർത്ഥികളുടെ ഫീസ് കാര്യങ്ങളില്‍ ധനസഹായം ലക്ഷ്യമിട്ടുള്ള ഒരു സ്റ്റാർട്ടപ്പും ഞാൻ ആരംഭിച്ചു, അതില്‍ ഈട് നല്‍കേണ്ടതില്ല. ഇന്നത് ഏറെ വലുതാണ്. ഒരു B2B നെറ്റ്‌വർക്ക് വഴി ഞങ്ങള്‍ 12,000 സ്‌കൂളുകളിലും കോളേജുകളിലും സർവകലാശാലകളിലും എത്തി. എന്നാല്‍ പിന്നീട് ഞങ്ങള്‍ ഉപഭോക്താവുമായി ബന്ധപ്പെടുകയും ആ ഡാറ്റ സ്വന്തമാക്കുകയും ചെയ്തു. അങ്ങനെയാണ് കമ്ബനിയുടെ മൂല്യം ഏകദേശം 400 മില്യണ്‍ ഡോളർ (ഏകദേശം 3,400 കോടി രൂപ) ആയി കണക്കാക്കിയത്.”
