ചരിത്രത്തിന്റെ താളുകളില്‍ മറഞ്ഞ ഒരു അമൂല്യ നിധി ഒരു നൂറ്റാണ്ടിനുശേഷം കാനഡയിലെ ഒരു ബാങ്ക് ലോക്കറില്‍ കണ്ടെത്തി.ചരിത്രപ്രസിദ്ധമായ ഫ്ലോറന്റൈൻ വജ്രമാണ് കെബെക്കിലെ ബാങ്ക് ലോക്കറില്‍ നിന്ന് കണ്ടെത്തിയത്. ഓസ്ട്രിയൻ സാമ്രാജ്യത്തിലെ അവസാന രാജാവായിരുന്ന ചാള്‍സ് ഒന്നാമന്റെ ഭാര്യ സിറ്റയാണ് ഈ അമൂല്യ വജ്രം രഹസ്യമായി ഇവിടെ സൂക്ഷിച്ചത്.
ചാള്‍സ് ഒന്നാമൻ രാജാറ 100 വർഷം പൂർത്തിയാകുന്നതുവരെ വജ്റം പുറത്തെടുക്കരുതെന്ന് സീറ്റ തന്റെ മക്കള്‍ക്ക് കർശന നിർദേശം നല്‍കിയിരുന്നു. ഈ നിബന്ധനയുടെ കാലയളവ് അടുത്തിടെ പൂർത്തിയായതിനെത്തുടർന്ന്.
രാജകുടുംബത്തിലെ നിലവിലെ അംഗങ്ങള്‍ ലോക്കർ തുറന്ന് വജ്റം പുറത്തെടുത്ത് പരിശോധിച്ചു. ഇതോടെയാണ് ഫ്ലോറന്റൈൻ വജ്റത്തിന്റെ അപ്രത്യക്ഷമാകലിന് തിരശീല വീണത്.
ഫ്ലോറന്റൈൻ വജ്റത്തിന് ആയിരം വർഷങ്ങളുടെ ചരിത്രമുണ്ട്. തെലങ്കാനയിലെ ഗോല്‍ഖൊണ്ട ഖനിയില്‍ നിന്നാണ് ഈ വജ്രം ഖനനം ചെയ്തെടുത്തത് . ഇന്ത്യയില്‍ വിജയ സാമാജ്യത്തിലെ രാജാവിന്റെ കൈയിലായിരുന്നു ആദ്യം ഈ വജ്രം ഉണ്ടായിരുന്നത് . പിന്നീട് ഗോവയിലെ പോർച്ചുഗീസ് ഗവർണരായ ലുഡോവിക് കാസ്ട്രോ ഇത് സ്വന്തമാക്കി. പല കൈകള്‍ മറിഞ്ഞ വജ്രം ഫ്രാൻസിലെ ഡ്യൂക്കായ ചാള്‍സ് ദ ബോള്‍ഡിന്റെ കൈവശമെത്തി.
1477 ല്‍ നാൻസി യുദ്ധത്തില്‍ ചാള്‍സ് കൊല്ലപ്പെട്ടശേഷം വജ്രം ഇറ്റലിയിലെയും ഫ്രാൻസിലെയും പല രാജാക്കന്മാരിലൂടെ കൈമാറ്റം ചെയ്യപ്പെട്ടു. ഒടുവില്‍ ഇത് ഓസ്ട്രിയയിലെ മരിയ തെരേസ ചക്രവർത്തിനിയുടെ സ്വന്തമായി. ഒന്നാം ലോകമഹായുദ്ധത്തിന്റെ ഫലമായി ഓസ്ട്രിയൻ സാമ്രാജ്യം തകരുകയും 1918 ല്‍ രാജവാഴ്ച അവസാനിക്കുകയും ചെയ് ഘട്ടത്തിലാണ് വജ്രം അപ്രത്യക്ഷമായത്.
സാമ്രാജ്യം തകരുന്നതിനിടെ, ചാള്‍സ് ഒന്നാമന്റെ നിർദേശപ്രകാരം അനന്തരാവകാശികള്‍ ഈ അമൂല്യനിധി സ്വിറ്റ്സർലൻഡിലേക്ക് കടത്തി. അതിനുശേഷം വജ്റത്തിന് എന്തുസംഭവിച്ചു എന്നതിനെക്കുറിച്ച്ലോകത്തിന് ഒരു വിവരവും ലഭിച്ചിരുന്നില്ല. ഒരു നൂറ്റാണ്ടിലേറെയായി ലോകത്തിനു മുന്നില്‍ അജ്ഞാതമായിരുന്ന വജ്രം ബാങ്ക് ലോക്കറില്‍നിന്ന് കണ്ടെത്തിയ സംഭവം ലോകമെമ്ബാടുമുള്ള ചരിത്ര പ്രേമികള്‍ക്ക് വലിയ ആവേശമാണ് നല്‍കിയിരിക്കുന്നത്. വജ്രം ഇനി എന്തു ചെയ്യുമെന്ന കാര്യത്തില്‍ രാജകുടുംബം ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
