മലയാളികളുടെ പ്രിയതാരം മാതു ഇപ്പോൾ എവിടെയാണെന്ന് അറിയാമോ; പ്രേക്ഷകർ ഹൃദയം കവർന്ന താരസുന്ദരിയുടെ ഇപ്പോഴത്തെ ജോലി നിങ്ങളെ അത്ഭുതപ്പെടുത്തും

ഒരിക്കല്‍ ഹിറ്റായിരുന്നു പല സിനിമകളും റീറിലീസ് ചെയ്യുന്നതാണ് ഇപ്പോഴത്തെ ട്രെൻഡ്. മണിച്ചിത്രത്താഴ്, ദേവദൂതൻ, രാവണപ്രഭു ഇങ്ങിനെ നീളുന്നു ഈ പട്ടിക.ഇപ്പോഴിതാ മലയാള സിനിമയുടെ മെഗാസ്റ്റാർ മമ്മൂട്ടി നായകനായ അമരവും 35 വർഷങ്ങള്‍ക്ക് ശേഷം റീറിലീസിനു ഒരുങ്ങുകയാണ്. ചിത്രത്തില്‍ മമ്മൂട്ടിയുടെ മകളുടെ വേഷം ചെയ്തത് നടി മാതു ആയിരുന്നു. സിനിമ ഉപേക്ഷിച്ച മാതു ഇപ്പോള്‍ അമേരിക്കയില്‍ സെറ്റില്‍ഡാണ്. ഇപ്പോഴിതാ ഒരു വാർത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് മാതു.

കന്നടയില്‍ ബാല താരമായിട്ടായിരുന്നു എന്റെ തുടക്കം. അതിലെ അഭിനയത്തിന് എനിക്ക് അവാർഡ് കിട്ടിയിരുന്നു. തമിഴില്‍ ആയിരുന്നു വളർന്നപ്പോള്‍ പിന്നീട് ഇൻട്രൊഡ്യൂസ് ആയത്. തമിഴ്, തെലുഗു, കന്നഡ ഒക്കെ കഴിഞ്ഞിട്ട് അവസാനം ആണ് മലയാളത്തില്‍ എത്തുന്നത്.

അമരത്തിലെ മകളുടെ റോളിലേക്ക് വിളി വന്നപ്പോള്‍ ഏത് റോളിലേക്ക് ആണെന്ന് കണ്‍ഫ്യൂഷൻ ഉണ്ടായിരുന്നു. മകളുടെ റോള്‍ അത്രയും ഇമ്ബോർട്ടന്റ് ആയിരുന്നു. കുട്ടേട്ടൻ സിനിമ ചെയ്തപ്പോള്‍ കുറച്ചുകൂടി ഫ്രണ്ട്‌ലി ആയിരുന്നത് കൊണ്ട് മമ്മൂട്ടിയുടെ മകളായി അഭിനയിക്കാൻ എത്തുമ്ബോള്‍ അദ്ദേഹം നന്നായി ഹെല്‍പ്പ് ചെയ്തു.

പരസ്പരം അറിയുന്നത് കൊണ്ട് ഞങ്ങള്‍ക്കിടയില്‍ ഭയങ്കര കംഫർട്ട് ആയ ഒരു കെമിസ്ട്രി ഉണ്ടായിരുന്നു. എന്നെ ഒരു കൊച്ചു കുട്ടിയായിട്ടാണ് അദ്ദേഹം നോക്കിയത്. എഴുന്നേറ്റൊക്കെ നിന്നാല്‍ ഇരിക്ക് കുട്ടി എന്നൊക്കെ പറയും. ആ സിനിമ ഇപ്പോഴും മനസ്സില്‍ നിന്നും പോയിട്ടില്ല. ഇപ്പോഴും എന്നെ കാണുമ്ബോള്‍ ആരെങ്കിലും സംസാരിച്ചാല്‍ ആദ്യം ഈ സിനിമയെ കുറിച്ചാണ് പറയുന്നത്.

മാധവി എന്നുള്ള പേര് മാതു എന്നാക്കിയത് നെടുമുടി വേണു സാറാണ്. ആ സമയത്ത് മാധവി എക്റ്റാബ്ലിഷ്‌ ആയ ഒരു ആർട്ടിസ്റ്റ് ആയിരുന്നു. ആദ്യ സിനിമയിലെ കഥാപാത്രത്തിന്റെ പേരും മാതു എന്നായിരുന്നു. അമരം സിനിമ ഞാൻ തീയറ്ററില്‍ കണ്ടിട്ടില്ല. ഞാൻ ആ സമയത്ത് ചെന്നൈ ആയിരുന്നു. സിനിമ റിലീസ് ആയത് അറിഞ്ഞിരുന്നു. ഇത്രയും സക്സസ് ആയിരിക്കും എന്നൊന്നും അറിഞ്ഞില്ല.

ചിത്രയും ചെന്നൈയില്‍ ആയിരുന്നു. കേരളത്തില്‍ എന്താണ് സംഭവിക്കുന്നത് എന്നൊന്നും അറിയില്ലായിരുന്നു. അത് കഴിഞ്ഞ് ഒരു ഷൂട്ടിന് കേരളത്തില്‍ എത്തിയപ്പോള്‍ അവിടെ എല്ലാ ആള്‍ക്കാരും എന്നെ നോക്കി മുത്തേ എന്ന് വിളിക്കാൻ തുടങ്ങി. അപ്പോഴാണ് ആ സിനിമ സൂപ്പർഹിറ്റ് ആയി എന്ന് അറിഞ്ഞത്.

ആ സിനിമയിലെ എന്റെ ആദ്യ സീൻ അശോകന്റെ കൂടെ ആയിരുന്നു. അശോകൻ പിണങ്ങി ഇരിക്കുന്നത് ആയിരുന്നു സീൻ. ഏറ്റവും ബുദ്ധിമുട്ട് തോന്നിയ സീൻ അവസാനം അച്ഛന്റെ കാലില്‍ വീണു മാപ്പ് ഒക്കെ പറയുന്ന സീനാണ്. ഞാനിപ്പോള്‍ ഇവിടെ ന്യൂയോർക്കില്‍ അക്കൗണ്ടന്റ് ആയിട്ട് ജോലി ചെയ്യുവാണ്. മാസ്റ്റേഴ്സ് പഠിക്കുന്നുമുണ്ട്.

One thought on “മലയാളികളുടെ പ്രിയതാരം മാതു ഇപ്പോൾ എവിടെയാണെന്ന് അറിയാമോ; പ്രേക്ഷകർ ഹൃദയം കവർന്ന താരസുന്ദരിയുടെ ഇപ്പോഴത്തെ ജോലി നിങ്ങളെ അത്ഭുതപ്പെടുത്തും

Leave a Reply

Your email address will not be published. Required fields are marked *