ബിഗ് ബിക്ക് രണ്ടാം ഭാഗവും, ലൂസിഫറിന് മൂന്നാം ഭാഗവുമില്ല? ആരാധകരെ നിരാശരാക്കുന്ന റിപ്പോർട്ടുകളുടെ വിശദാംശങ്ങൾ വായിക്കാം

താരരാജാക്കന്മാരായ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ആരാധകർ ആവേശപൂർവം കാത്തിരുന്ന ബിഗ് B യുടെ രണ്ടാം ഭാഗമായ ബിലാലും ലൂസിഫറിന്റെ മൂന്നാം ഭാഗമായ L3: അസ്രായേലും ഉപേക്ഷിച്ചതായി സൂചന.മലയാള സിനിമയുടെ ദൃശ്യഭാഷ തന്നെ തിരുത്തിയെഴുതിയ കള്‍ട്ട് ചിത്രം ബിഗ് B യുടെ രണ്ടാം ഭാഗമായ ബിലാല്‍ എട്ട് വർഷങ്ങള്‍ക്ക് മുൻപാണ് അനൗണ്‍സ് ചെയ്തത്.

മലയാള സിനിമാ ലോകവും പ്രേക്ഷകരും ഒന്നടങ്കം ഏറ്റെടുത്ത പ്രഖ്യാപനമായിരുന്നു അത്. എന്നാല്‍ കൊവിഡിന്റെ വരവും തിരക്കഥയിലുണ്ടായ മാറ്റങ്ങളുമൊക്കെ കാരണം നീണ്ടു പോയ ചിത്രം ഇനി സംഭവിക്കാൻ സാധ്യതയില്ലെന്നാണ് സൂചന.ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്ബുരാന് വൻ മുതല്‍ മുടക്ക് കാരണം പ്രതീക്ഷിച്ച സാമ്ബത്തിക വിജയം നേടാനാവാതെ പോയതും റിലീസിന് ശേഷം പല കോണുകളില്‍ നിന്നുണ്ടായ അഭിപ്രായ വ്യത്യാസങ്ങള്‍ അണിയറ പ്രവർത്തകരിലുണ്ടാക്കിയ ആശയക്കുഴപ്പവും കാരണമാണ് ലൂസിഫറിന്റെ മൂന്നാം ഭാഗമായ L3:അസ്രായേല്‍ വേണ്ടെന്ന് വയ്ക്കാൻ കാരണമെന്നറിയുന്നു.

ബിഗ് ബി യുടെ സംവിധായകൻ അമല്‍ നീരദോ, ലൂസിഫറിന്റെ സംവിധായകൻ പൃഥ്വിരാജോ ഇരു ചിത്രങ്ങളുടെയും അണിയറ പ്രവർത്തകരോ ചിത്രങ്ങള്‍ ഉപേക്ഷിച്ച വിവരം ഇത് വരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ലൂസിഫറിന്റെ മൂന്നാം ഭാഗം അല്ലാത്തതാണ് പൃഥ്വിരാജിന്റെ അടുത്ത സംവിധാന സംരംഭം. ഇതിന്റെ ആലോചനയിലേക്ക് പൃഥ്വിരാജ് കടന്നു എന്നാണ് വിവരം.

Tagged:

One thought on “ബിഗ് ബിക്ക് രണ്ടാം ഭാഗവും, ലൂസിഫറിന് മൂന്നാം ഭാഗവുമില്ല? ആരാധകരെ നിരാശരാക്കുന്ന റിപ്പോർട്ടുകളുടെ വിശദാംശങ്ങൾ വായിക്കാം

Leave a Reply

Your email address will not be published. Required fields are marked *