ബിഗ് ബിക്ക് രണ്ടാം ഭാഗവും, ലൂസിഫറിന് മൂന്നാം ഭാഗവുമില്ല? ആരാധകരെ നിരാശരാക്കുന്ന റിപ്പോർട്ടുകളുടെ വിശദാംശങ്ങൾ വായിക്കാം
താരരാജാക്കന്മാരായ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ആരാധകർ ആവേശപൂർവം കാത്തിരുന്ന ബിഗ് B യുടെ രണ്ടാം ഭാഗമായ ബിലാലും ലൂസിഫറിന്റെ മൂന്നാം ഭാഗമായ L3: അസ്രായേലും ഉപേക്ഷിച്ചതായി സൂചന.മലയാള സിനിമയുടെ ദൃശ്യഭാഷ തന്നെ തിരുത്തിയെഴുതിയ കള്‍ട്ട് ചിത്രം ബിഗ് B യുടെ രണ്ടാം ഭാഗമായ ബിലാല്‍ എട്ട് വർഷങ്ങള്‍ക്ക് മുൻപാണ് അനൗണ്‍സ് ചെയ്തത്. മലയാള സിനിമാ ലോകവും പ്രേക്ഷകരും ഒന്നടങ്കം ഏറ്റെടുത്ത പ്രഖ്യാപനമായിരുന്നു അത്. എന്നാല്‍ കൊവിഡിന്റെ വരവും തിരക്കഥയിലുണ്ടായ മാറ്റങ്ങളുമൊക്കെ കാരണം നീണ്ടു പോയ ചിത്രം ഇനി സംഭവിക്കാൻ…
