കേന്ദ്ര കഥാപാത്രമായി നിവിൻപോളി; വലിച്ചുകീറുന്നത് കേരളത്തിൽ പിടിമുറുക്കിയ മരുന്നു മാഫിയയുടെ മുഖംമൂടി: ജിയോ ഹോട്ട്സ്റ്റാർ വെബ് സീരീസ് ‘ഫാർമ’ ചർച്ചയാകുന്നതിങ്ങനെ…
മനുഷ്യർ നിരുപാധികം വിശ്വസിക്കുന്നതും അഭയം പ്രാപിക്കുന്നതുമായ ഇടമാണ് ആരോഗ്യരംഗം. എന്നാല്‍ ആ വിശ്വാസത്തെയും നിസ്സഹായാവസ്ഥയെയും ചൂഷണം ചെയ്ത് കോടികള്‍ കൊയ്യുന്ന ഫാർമസ്യൂട്ടിക്കല്‍ കമ്ബനികളുടെ അണിയറ രഹസ്യങ്ങളിലേക്കാണ് ജിയോഹോട്ട്സ്റ്റാറിന്റെ ‘ഫാർമ’ ക്യാമറ തിരിക്കുന്നത്.ലാഭക്കൊതിക്കായി മനുഷ്യജീവൻ പണയപ്പെടുത്തി പന്താടുന്ന മരുന്ന് മാഫിയകളുടെ ക്രൂരവും ഭയപ്പെടുത്തുന്നതുമായ മുഖം ഈ സീരീസ് അനാവരണം ചെയ്യുന്നു. നാം കഴിക്കുന്ന ഓരോ മരുന്നിനും പിന്നില്‍ ഒളിഞ്ഞിരിക്കുന്ന കറുത്ത സത്യങ്ങളെയും വിപണന തന്ത്രങ്ങളെയും കുറിച്ചുള്ള ഗൗരവകരമായ ഒരു ഓർമ്മപ്പെടുത്തലാണ് ഫാർമ. ഏതു മനുഷ്യനും സ്വന്തം ജീവിതവുമായി ചേർത്തുപിടിക്കാവുന്ന…
