മുഖം വെയിലേറ്റ് കരുവാളിച്ചാൽ ഇനി ആശങ്കപ്പെടേണ്ട; പരിഹാരം കാണാൻ ഒരു മുറി തക്കാളി മതി: ഫേസ് പാക്ക് തയ്യാറാക്കുന്നത് എങ്ങനെ?
സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് രശ്മികളാണ് ചര്‍മ്മത്തില്‍ കരുവാളിപ്പ് ഉണ്ടാക്കുന്നത്. ഇത്തരം സണ്‍ ടാൻ അഥവ കരുവാളിപ്പ് അകറ്റാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്.അത്തരത്തിലൊന്നാണ് തക്കാളി കൊണ്ടുള്ള ഫേസ് പാക്കുകള്‍. മഴക്കാലമാണെങ്കിലും വേനല്ക്കാലമാണെങ്കിലും ടാൻ ഇല്ലാത്ത തിളക്കമുള്ള ചർമ്മം നേടാൻ ഇത് സഹായിക്കും. നിരവധി ഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് തക്കാളി. വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, കെ, ബി 6, ഫോളേറ്റ്, പൊട്ടാസ്യം, മാംഗനീസ്, മഗ്നീഷ്യം, ഫോസ്ഫറസ്, നാരുകള്‍, പ്രോട്ടീന്‍, ലൈക്കോപീന്‍ എന്നിവ തക്കാളിയില്‍ അടങ്ങിയിരിക്കുന്നു. വിറ്റാമിൻ സിയുടെയും…
