എല്ലാ വീട്ടിലും കാറും, ബൈക്കും, ബിരുദധാരിയും: തമിഴക രാഷ്ട്രീയത്തെ മാറ്റാൻ ഉറച്ച് വിജയ്; ടിവികെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങൾ വെളിപ്പെടുത്തി സൂപ്പർ താരം

തമിഴ്‌നാടിൻ്റെ രാഷ്ട്രീയ അന്തരീക്ഷത്തില്‍ ഒരു നവയുഗപ്പിറവി പ്രഖ്യാപിച്ചുകൊണ്ട്, നടൻ വിജയിയുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം മുന്നോട്ടുവെച്ച തിരഞ്ഞെടുപ്പ് പ്രകടന പത്രിക, സംസ്ഥാനത്തെ സാധാരണക്കാരുടെ സ്വപ്നങ്ങളെ അഭിസംബോധന ചെയ്യുന്ന വിപ്ലവകരമായ പദ്ധതികളുടെ ഒരു സമാഹാരമാണ്.കാഞ്ചീപുരത്ത് നടന്ന പൊതുയോഗത്തില്‍ തൻ്റെ പ്രകടന പത്രികയിലെ പ്രധാന ലക്ഷ്യങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ട് വിജയ് നടത്തിയ പ്രസംഗം, പതിറ്റാണ്ടുകളായി തമിഴ്‌നാട് ഭരിക്കുന്ന പാർട്ടികളുടെ കാലഹരണപ്പെട്ട വാഗ്ദാനങ്ങള്‍ക്കും സ്ഥിരം രാഷ്ട്രീയക്കളികള്‍ക്കും എതിരെയുള്ള തുറന്ന വെല്ലുവിളിയാണ്. ദീർഘവീക്ഷണത്തോടെയുള്ള ഈ പ്രകടന പത്രിക, തമിഴ്‌നാടിനെ സമൃദ്ധിയുടെയും സുരക്ഷയുടെയും പാതയിലേക്ക്…

Read More