ഗുളിക വിഴുങ്ങാൻ എത്രമാത്രം വെള്ളം കുടിക്കണം? ആരോഗ്യ വിദഗ്ധർ പറയുന്നത് ഇങ്ങനെ
ചെറിയ രോഗങ്ങള്‍ മുതല്‍ ഹൃദയരോഗം, പ്രമേഹം പോലുള്ള ഗുരുതരമായ അസുഖങ്ങള്‍ വരെ പലതിനും നമ്മള്‍ ഗുളിക കഴിക്കാറുണ്ട്.എന്നാല്‍ പലരും മരുന്ന് കഴിക്കുമ്ബോള്‍ വേണ്ടത്ര ശ്രദ്ധ നല്‍കാത്ത ഒരു കാര്യമുണ്ട്, വെള്ളം കുടിക്കുന്നതിന്റെ അളവ്.ചിലർ വെള്ളം കുടിക്കാതെ ഗുളിക കഴിക്കാറുണ്ട്, ഇത് തികച്ചും തെറ്റാണ്. സുരക്ഷിതവും ഫലപ്രദവുമായ ചികിത്സയ്ക്ക് മരുന്ന് കഴിക്കുമ്ബോള്‍ ആവശ്യത്തിന് വെള്ളം കുടിക്കുന്നത് വളരെ പ്രധാനമാണ്. എന്തിനാണ് വെള്ളം കുടിക്കുന്നത് അലിഞ്ഞുചേരാൻ: ആവശ്യത്തിന് വെള്ളം കുടിക്കുമ്ബോള്‍ മരുന്ന് ശരിയായി അലിയാനും ശരീരം അത് എളുപ്പത്തില്‍ വലിച്ചെടുക്കാനും…
