“ലോകമേ കാണുക, രാജ്യമേ കാണുക, ദിസ് ഈസ് മലപ്പുറം”: കനത്ത മഴയെ അവഗണിച്ച് കേരള സൂപ്പർ ലീഗിൽ മലപ്പുറം എഫ് സിയുടെ കളികാണാൻ ഗ്യാലറിയിൽ അണിനിരന്നത് ആയിരങ്ങൾ; വൈറലാകുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം
സൂപ്പർ ലീഗ് കേരളയില്‍ മലപ്പുറം എഫ്‌സിയുടെ ഹോം മത്സരത്തിനെത്തിയ കാണികളുടെ ആവേശം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.ശക്തമായ മഴയെ അവഗണിച്ച് ഗാലറിയില്‍ തിങ്ങിനിറഞ്ഞ ആരാധകരുടെ വീഡിയോയാണ് ഇപ്പോള്‍ ചർച്ചയാകുന്നത്. സൂപ്പർ ലീഗ് കേരളയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജില്‍ പങ്കുവെച്ച വീഡിയോ ഇതിനോടകം 56 ലക്ഷത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു. കഴിഞ്ഞ ദിവസം നടന്ന മലപ്പുറം എഫ്‌സി-കാലിക്കറ്റ് എഫ്‌സി പോരാട്ടത്തിലാണ് ആരാധകർ ഗാലറിയില്‍ ഉത്സവ പ്രതീതി തീർത്തത്. മത്സരം 3-3 എന്ന നിലയില്‍ സമനിലയില്‍ കലാശിച്ചു. കാണികളുടെ ആവേശത്തെ ഉത്തേജിപ്പിക്കുന്ന കമന്റേറ്റർ…
