ഇന്ത്യൻ ഓഹരി വിപണിയിൽ അത്ഭുത കുതിപ്പ്; ആവേശത്തിൽ നിക്ഷേപകർ: വിശദാംശങ്ങൾ വായിക്കാം
ലോകമെമ്ബാടുമുള്ള കേന്ദ്ര ബാങ്കുകള്‍ മുഖ്യ പലിശ കുറച്ചേക്കുമെന്ന വാർത്തകള്‍ ഇന്നലെ ഇന്ത്യൻ ഓഹരി വിപണിയ്ക്ക് വൻ ആവേശമായി.ഇതോടെ മുഖ്യ സൂചികകളായ സെൻസെക്സും നിഫ്റ്റിയും റെക്കാഡിന് തൊട്ടടുത്തെത്തി. സെൻസെക്സ് 1.022 പോയിന്റ് നേട്ടവുമായി 85,722.75ല്‍ അവസാനിച്ചു. നിഫ്‌റ്റി 320.5 പോയിന്റ് ഉയർന്ന് 26,205ല്‍ എത്തി. കഴിഞ്ഞ വർഷം സെപ്തംബർ 27ന് രേഖപ്പെടുത്തിയ റെക്കാഡ് ഉയരമായ 85,978ല്‍ നിന്ന് 300 പോയിന്റ് മാത്രം അകലെയാണ് സെൻസെക്സ് ഇപ്പോഴുള്ളത്. റെക്കാഡ് ഉയരമായ 26,277ലേക്ക് 150 പോയിന്റ് ദൂരത്തില്‍ നിഫ്‌റ്റി വ്യാപാരം പൂർത്തിയാക്കി….
