ഇനി ട്രൂകോളർ വേണ്ട: വിളിക്കുന്നയാളുടെ നമ്പറിനൊപ്പം പേരും സ്ക്രീനിൽ തെളിയും; രാജ്യത്ത് പുതിയ സംവിധാനം; പരീക്ഷണം അടുത്തയാഴ്ച മുതൽ
ട്രൂകോളർ പോലുളള ആപ്പിന്റെ സഹായമില്ലാതെ ഇനി നിങ്ങളുടെ ഫോണില്‍ വിളിക്കുന്നയാളുടെ പേര് ദൃശ്യമാകും. പരിഷ്കാരം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കാൻ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയും (ട്രായ്) ടെലികമ്മ്യൂണിക്കേഷൻ വകുപ്പും (ഡിഒടി) ഈ നടപടി തുടങ്ങി.സിം എടുത്ത സമയത്ത് കസ്റ്റമര്‍ ആപ്ലിക്കേഷന്‍ ഫോമില്‍ നല്കിയിരുന്ന പേരാകും സ്‌ക്രീനില്‍ എഴുതി കാണിക്കുക എന്നാണ് റിപ്പോർട്ട്. ഏതെങ്കിലുമൊരു സര്‍ക്കിളില്‍ ഒരാഴ്‌ച്ചയ്‌ക്കുള്ളില്‍ പരീക്ഷണം ആരംഭിക്കണമെന്ന് മൊബൈല്‍ സേവന ദാതാക്കള്‍ക്ക് ഡിഒടി നിർദ്ദേശം നല്‍കി. അധികം വൈകാതെ രാജ്യമെമ്ബാടും സംവിധാനം നിലവില്‍ വരും.2024 ഫെബ്രുവരിയില്‍,…
