“ഫ്ലയിങ് ക്രെംലിൻ”: റഷ്യൻ പ്രസിഡൻറ് വ്ലാഡമിർ പുടിന്റെ പറക്കും കോട്ട; മിസൈലുകൾക്ക് പോലും തൊടാൻ ആവില്ല; വിശദമായി വായിച്ചറിയാം
റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ ഇന്ത്യ സന്ദർശനം ലോകം മുഴുവൻ ഉറ്റുനോക്കുകയാണ്. ലോകത്തിലെ ഏറ്റവും ഉന്നത വ്യക്തികളില്‍ ഒരാളാണ് പുടിൻ അതിനാല്‍ സന്ദർശനത്തിന് മുമ്ബ് തന്നെ ഡല്‍ഹിയില്‍ കർശന സുരക്ഷാ ക്രമീകരണങ്ങള്‍ ഏർപ്പെടുത്തിയിട്ടുണ്ട്.വ്‌ളാഡിമിർ പുടിന്റെ അംഗരക്ഷകർ, കാർ, വിമാനം എന്നിവ പലപ്പോഴും വാർത്തകളില്‍ ഇടം നേടാറുണ്ട്. വ്‌ളാഡിമിർ പുടിന്റെ വിമാനം ഫ്ലൈയിംഗ് ക്രെംലിൻ എന്നറിയപ്പെടുന്നു. ദീർഘദൂര, നാല് എഞ്ചിൻ വിമാനമായ ഇല്യുഷിൻ Il-96-300PU യുടെ പരിഷ്കരിച്ച പതിപ്പാണ് ഈ വിമാനം. ഈ വിമാനം റഷ്യയുടെ ശക്തിയെ തന്നെയാണ്…
