അർദ്ധരാത്രിയിൽ ബോഗിയിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന യുവതി; കാവലിരുന്ന് പോലീസുകാരൻ: സോഷ്യൽ മീഡിയയിൽ കൈയ്യടി നേടുന്ന വീഡിയോ കാണാം

ഒരിക്കലും ഉറങ്ങാത്ത ഒരു നഗരമാണ് മുംബൈ. പട്ടാപ്പകല്‍ പോലും സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ അരങ്ങേറുമ്ബോള്‍ രാത്രികള്‍ സ്ത്രീകള്‍ക്ക് സുരക്ഷിതമല്ലെന്ന് പ്രത്യേകം പറയേണ്ട കാര്യമില്ല.രാത്രിയില്‍ ആളൊഴിഞ്ഞ ഒരു ട്രെയിനില്‍ ഒരു സ്ത്രീ യാത്രക്കാരിയുടെ സുരക്ഷ ഉറപ്പാക്കാൻ അവര്‍ക്കൊപ്പം യാത്ര ചെയ്യുന്ന ഒരു പൊലീസ് കോണ്‍സ്റ്റബിളിന്‍റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. വീഡിയോ കണ്ടവര്‍ മുംബൈയിലെ ഈ പൊലീസുകാരന് കയ്യടിക്കുകയാണ്.എല്ലാ സീറ്റുകളും കാലിയായി ആളൊഴിഞ്ഞ ഒരു ട്രെയിനാണ് വീഡിയോയില്‍ കാണുന്നത്. ഒരു മൂലക്കായി ഒരു സ്ത്രീ ഇരിക്കുന്നത് കാണാം. ഈ സ്ത്രീക്കായി കാവലിരിക്കുകയാണ്…

Read More