മെറ്റബോളിസം മന്ദഗതിയിൽ ആകുന്നുണ്ടോ? ഈ തെറ്റുകൾ ഒഴിവാക്കണം; വിദഗ്ധരുടെ ഉപദേശം ഇങ്ങനെ
നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തെ ഊർജ്ജമാക്കി മാറ്റുന്നതിനായി ശരീരത്തില്‍ നടക്കുന്ന രാസപ്രവർത്തനങ്ങളെയാണ് മെറ്റബോളിസം എന്ന് പറയുന്നത്.ഈ ഊർജ്ജം ദൈനംദിന ജീവിതത്തിലെ എല്ലാ പ്രവർത്തനങ്ങള്‍ക്കും ഏറെ ആവശ്യമാണ്. മെറ്റബോളിസത്തിന്റെ പ്രവർത്തനത്തെ അടിസ്ഥാനമാക്കിയാണ് നമ്മുടെ ശരീരത്തിന്റെ വണ്ണം കൂടുകയും കുറയുകയും ചെയ്യുന്നത്. എത്ര ഡയറ്റ് ചെയ്താലും, ജിമ്മില്‍ പോയാലും വണ്ണം കുറയുന്നില്ലെന്ന് തോന്നാറുണ്ടോ? നമ്മുടെ മെറ്റബോളിസം മന്ദഗതിയിലാകുന്നതാണ് ഇതിന് കാരണം. ഇതിനായി ശരീരത്തിന് ആവശ്യമായ ചില ശീലനങ്ങള്‍ പിന്തുടരേണ്ടത് വളരെ ആവശ്യമാണ്. അവ എന്തൊക്കെയാണെന്ന് പരിചയപ്പെടാം.
