മദ്യപിക്കുന്നവർ ആണെങ്കിൽ ഒരാൾക്ക് ഒരു ദിവസം എത്ര ഡ്രിങ്ക് കഴിക്കാം? സ്ത്രീകൾക്കും പുരുഷന്മാർക്കും കണക്കിൽ വ്യത്യാസം: ആരോഗ്യ വിദഗ്ധൻ പറയുന്നത് ഇങ്ങനെ
മദ്യം ആരോഗ്യത്തിന് ഹാനികരമാണെന്ന് പറയുമ്ബോഴും മദ്യം കഴിക്കുന്നവരുടെ എണ്ണത്തില്‍ കുറവൊന്നുമില്ല. മദ്യം കഴിക്കുന്നത് ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുന്നില്ല, മറിച്ച് അപകടസാധ്യതകള്‍ മാത്രമേ ഉണ്ടാക്കുന്നുള്ളൂ. കൗമാരപ്രായത്തിലുള്ള നിരവധി പേർ ഇന്ന് വലിയ അളവില്‍ മദ്യം കഴിക്കുന്നുണ്ട്. “യുവാക്കളില്‍, പ്രായമായവരെ അപേക്ഷിച്ച് ഉപഭോഗം കൂടുതലാണ്. ഈ പ്രായത്തിലുള്ളവരില്‍ സമപ്രായക്കാരുടെ സമ്മർദവും ഉള്‍പ്പെടുന്നു. കൂടുതല്‍ പേരും കോളേജ് സമയത്തോ ജോലിയില്‍ പ്രവേശിക്കുമ്ബോഴോ ആണ് മദ്യപിക്കാൻ തുടങ്ങുന്നത്. കുറഞ്ഞ ശമ്ബളം കാരണം, അവർ വിലകുറഞ്ഞ മദ്യം കഴിക്കുന്നു. ഇത് ഗുരുതരമായ കരള്‍രോഗങ്ങളിലേക്ക് നയിക്കുന്നു,”…
