വനിതാ ട്രെയിനറെ ജീവനോടെ ചവച്ചരച്ച് കൊലയാളി തിമിംഗലം; ലോകത്തെ ഞെട്ടിച്ച് വൈറല്‍ വീഡിയോ: വിശദാംശങ്ങളും ദൃശ്യങ്ങളും വാർത്തയോടൊപ്പം
വനിതാ മറൈൻ ട്രെയിനറെ ഒരു തിമിംഗലം ആക്രമിച്ച് ചവച്ചരച്ച് തിന്നുന്ന വീഡിയോയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ജെസീക്ക റാഡ്ക്ലിഫ് എന്ന മറൈന്‍ പരിശീലകയെ കാഴ്ചക്കാരുടെ മുന്നില്‍വെച്ച് തിമിംഗലം ആക്രമിച്ചുവെന്നും ചവച്ചുതുപ്പിയെന്നുമുള്ള വീഡിയോ ടിക് ടോക്ക്, ഫേസ്ബുക്ക്, എക്സ് എന്നിവയിലുള്‍പ്പെടെ വൈറലാകുന്നുണ്ട്. പസഫിക് ബ്ലൂ മറൈന്‍ പാര്‍ക്കില്‍ ലൈവ് ഷോയ്ക്കിടെയായിരുന്നു സംഭവം. ഓര്‍ക്ക തിമിംഗലത്തിന്റെ ആക്രമണത്തില്‍ പരുക്കേറ്റതായാണ് വീഡിയോയില്‍ കാണിക്കുന്നത്. വെള്ളത്തില്‍ നിന്ന് ഉയർന്നുപൊങ്ങിയ തിമിംഗലം നിമിഷങ്ങള്‍ക്കുള്ളില്‍, പരിശീലകയെ വെള്ളത്തിലേക്ക് വലിച്ചിടുന്നതാണ് വീഡിയോയിലുള്ളത്. തുടർന്ന്…
