ഇന്ത്യയിലെ ആദ്യ ഹൈബ്രിഡ് ഫോൺ അവതരിപ്പിച്ച് എച്ച്എംഡി; വില വെറും 3999 രൂപ മാത്രം: സവിശേഷതകൾ വായിച്ച് അറിയാം
ഹ്യൂമന്‍ മൊബൈല്‍ ഡിവൈസസ് (എച്ച്‌എംഡി) ഇന്ത്യയിലെ ആദ്യത്തെ ഹൈബ്രിഡ് ഫോണായ എച്ച്‌എംഡി ടച്ച് 4ജി അവതരിപ്പിച്ചു.ഈ രംഗത്ത് പുതിയ വിപ്ലവത്തിന് തുടക്കമിട്ടുള്ള ഈ മോഡല്‍ ഒക്ടോബര്‍ 9 മുതല്‍ ലഭ്യമാവും. സ്മാര്‍ട്ട്ഫോണുകള്‍ക്ക് മാത്രം ഉണ്ടായിരുന്ന ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി, ദശലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്ക് ഡിജിറ്റല്‍ അന്തരം കുറയ്‌ക്കുന്നതിനായി രൂപകല്‍പന ചെയ്ത ഹൈബ്രിഡ് ഫോണിന് 3,999 രൂപ മാത്രമാണ് വില. സ്മാര്‍ട്ട്ഫോണ്‍ സവിശേഷതകള്‍ ഫീച്ചര്‍ ഫോണിന്റെ വിലയില്‍ ലഭ്യമാവാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍, സാധാരണ ജോലിക്കാര്‍ എന്നിവരുള്‍പ്പെടെയുള്ള പുതിയ തലമുറയിലെ ഡിജിറ്റല്‍ ഉപയോക്താക്കള്‍ക്കായാണ്…
