വിഷ്ണുവും ഷാഫിയും ഒരുവശത്ത്; മറുവശത്ത് സിദ്ധിക്കും, ചാണ്ടിയും; രമേശ് ദുർബലനായതോടെ ശിഥിലമായി ഐ ഗ്രൂപ്പ്; ഗ്രൂപ്പ് ഉണ്ടാക്കാൻ നിൽക്കാതെ വി ഡി സതീശൻ: പിടിമുറുക്കി കെ സി വേണുഗോപാൽ: സംസ്ഥാന കോൺഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങൾ ഇപ്പോൾ ഇങ്ങനെ
അരനൂറ്റാണ്ടിലേറെ വാണ കേരളത്തിലെ കോണ്‍ഗ്രസ് ഗ്രൂപ്പ് രാഷ്ട്രീയം പുതിയൊരു പരിണാമപ്രക്രിയയിലുടെ കടന്നുപോവുകയാണ് ഇപ്പോള്‍. കെ. കരുണാകരനെ നിഗ്രഹിച്ച ശേഷം സർവാധിപത്യം നേടിയ എ ഗ്രൂപ്പ്, തമ്മില്‍ തല്ലി യാദവകുലം പോലെ തകർന്നടിഞ്ഞു കഴിഞ്ഞു.എ ഗ്രൂപ്പിലെ കെ.സി ജോസഫും എം.എം ഹസ്സനും അടങ്ങുന്ന വിഭാഗം വി.ഡി സതീശനോട് കൂറ് കാണിച്ച് നില്‍ക്കുന്നു. ബെന്നി ബെഹനാനും കൂട്ടർക്കും രമേശ് ചെന്നിത്തലയോടാണ് താത്പര്യം. പി.സി വിഷ്ണുനാഥും ഷാഫി പറമ്ബിലും ഇനി എ ഗ്രൂപ്പിനെ തങ്ങള്‍ നയിക്കുമെന്ന സന്ദേശം നിരന്തരം പുറത്തുവിടുന്നു. വി.ഡി…
