ഹൃദയാരോഗ്യത്തിന് ഏറ്റവും ഫലപ്രദം; അറിയാം ‘ജാപ്പനീസ് ഇന്റര്‍വെല്‍ വാക്കിങ്’ വ്യായാമരീതി: വിശദാംശങ്ങൾ
ശരീരത്തിന്റെ ഊർജസ്വലത കാത്തുസൂക്ഷിക്കാൻ വ്യായാമം വളരെ പ്രധാനപ്പെട്ടതാണ്. ഭൂരിഭാഗം ആളുകളും നടത്തം ഒരു വ്യായാമമായി ജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയവരാണ്. ഏറ്റവും എളുപ്പത്തില്‍ ചെയ്യാവുന്ന വ്യായാമങ്ങളിലൊന്നാണ് നടത്തം. എന്നാല്‍ നടത്തം വ്യായാമമുറയായി സ്വീകരിക്കുമ്ബോള്‍ ദിവസവും നടക്കേണ്ട ചുവടുകളുടെ എണ്ണം കണക്കാക്കേണ്ടത് അത്യാവശ്യമാണ്. അയ്യായിരം മുതല്‍ ഏഴായിരം സ്റ്റെപ്പുകള്‍ വരെ നടക്കുന്നത് ആയുസ്സ് വർധിപ്പിക്കുമെന്നും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ കുറയ്ക്കാൻ സഹായകരവുമാണെന്നാണ് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെടുന്നത്. എന്നാല്‍ ദിവസവും ചുവടുകള്‍ എണ്ണി മടുത്തെങ്കില്‍, തിരക്കേറിയ ജീവിതത്തിനിടയില്‍ വ്യായാമം ഒരു വെല്ലുവിളിയായി തോന്നുന്നുവെങ്കില്‍, ഇന്റർനെറ്റില്‍…
