2025ലെ സമാധാനത്തിനുള്ള നോബേൽ പ്രൈസ് പ്രഖ്യാപനം വെള്ളിയാഴ്ച; ആഗ്രഹിച്ചിരിക്കുന്ന അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിന് ലഭിച്ചില്ലെങ്കിൽ എന്ത് സംഭവിക്കും? ആകാംക്ഷയോടെ ലോകം
ഈ വരുന്ന വെള്ളിയാഴ്ചയാണ് ആ ദിനം. 2025ലെ നെബൈല്‍ സമ്മാനം പ്രഖ്യാപിക്കുന്ന ദിവസം. ലോകം ഉറ്റുനോക്കുന്നത് ഒരാളിലേക്ക് മാത്രമാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിലേക്ക്.വെച്ചുതാമസിപ്പിക്കാന്‍ സമയമില്ല താന്‍ മുന്നോട്ടുവച്ച 20 ഇന സമാധാന പദ്ധതിയില്‍ പെട്ടെന്ന് തീരുമാനമെടുക്കണമെന്ന് പറഞ്ഞ് ട്രംപ് ഹമാസിന് മുന്നറിയിപ്പ് നല്‍കിയത് കഴിഞ്ഞ ദിവസമാണ്. ആ തിരക്കുകൂട്ടലിനുപിന്നിലെ ലക്ഷ്യം നൊബേല്‍ തന്നെയാണെന്ന് കൊച്ചുകുട്ടികള്‍ക്ക് വരെ ഊഹിക്കാവുന്നതേയുള്ളൂ. തന്നെപോലൊരു സമാധാന പ്രിയന്‍ വേറെയില്ല, മികച്ച മധ്യസ്ഥനും നയതന്ത്രജ്ഞനും താന്‍ മാത്രമാണ് എന്ന രീതിയിലാണ് കഴിഞ്ഞ കുറച്ചുമാസങ്ങളായുള്ള…
