കേരളത്തിലെ സ്വാശ്രയ എൻജിനീയറിങ് വിദ്യാഭ്യാസ മേഖലയിൽ വൻ പ്രതിസന്ധി; നിരവധി കോളേജുകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ: വിശദാംശങ്ങൾ വായിക്കാം
നെടുമങ്ങാടിനടുത്തുള്ള സ്വകാര്യ എന്‍ജിനിയറിങ് കോളേജ് പൂട്ടാന്‍ തയ്യാറെടുക്കുന്നതിനിടെ, ഇതിനെതിരേ വിദ്യാര്‍ഥികളും രക്ഷാകര്‍ത്താക്കളും പരസ്യമായി പ്രതിഷേധിച്ചത് ഈയിടെയാണ്.സെമസ്റ്റര്‍ നഷ്ടമാകാതെ തുടര്‍പഠനത്തിന് സൗകര്യമൊരുക്കാമെന്ന് കോളേജധികൃതര്‍ പറഞ്ഞുവെങ്കിലും കോളേജ് ഉന്നതര്‍ ഇക്കാര്യത്തില്‍ ഉറപ്പുനല്‍കണമെന്ന് പ്രതിഷേധക്കാര്‍ നിലപാടെടുത്തു. തുടര്‍ന്ന് പോലീസുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ കോളേജ് ചെയര്‍മാനുമായി ഇക്കാര്യം സംസാരിക്കാമെന്ന ഉറപ്പിലാണ് പ്രതിഷേധങ്ങള്‍ അവസാനിച്ചത്. മുകളില്‍പ്പറഞ്ഞത് ഒറ്റപ്പെട്ട സംഭവമല്ല. സംസ്ഥാനത്തെ പല എന്‍ജിനിയറിങ് കോളേജുകളും ഇത്തരത്തില്‍ പ്രതിസന്ധി നേരിടുന്നുണ്ട്. മുന്‍പ് സ്വാശ്രയ കോളേജുകള്‍ അനുവദിച്ചപ്പോള്‍ നിരവധി വ്യക്തികളും സംഘടനകളും ട്രസ്റ്റുകളും വന്‍തോതില്‍ പണം…
