കരൂർ ദുരന്തം സിബിഐ അന്വേഷണത്തിന് വിട്ട സുപ്രീം കോടതി തീരുമാനം: പോലീസ് വീഴ്ചകൾ വ്യക്തമെന്ന് പരമോന്നത കോടതിയുടെ നിരീക്ഷണം; തമിഴ്നാട് സർക്കാർ പൂർണ്ണ സഹകരണം ഉറപ്പുവരുത്തണം; രേഖകൾ സിബിഐക്ക് കൈമാറണം

കരൂരില്‍ ടി.വി.കെ റാലിക്കിടെയുണ്ടായ ദുരന്തം റിട്ട. സുപ്രീംകോടതി ജഡ്‌ജി അജയ് രസ്തോഗി അദ്ധ്യക്ഷനായ മൂന്നംഗ സമിതിയുടെ മേല്‍നോട്ടത്തില്‍ സി.ബി.ഐ അന്വേഷിക്കും.41 പേർ മരിക്കുകയും,100ലേറെ പേർക്ക് പരിക്കേല്‍ക്കുകയും ചെയ്‌ത സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ ഇടപെടല്‍. പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി) രൂപീകരിച്ച മദ്രാസ് ഹൈക്കോടതി നടപടിയും,തമിഴ്നാട് സർക്കാർ നിയോഗിച്ച ജസ്റ്റിസ് അരുണ ജഗദീശൻ കമ്മിഷന്റെ ജുഡിഷ്യല്‍ അന്വേഷണവും മരവിപ്പിച്ചു. സംഭവത്തില്‍ പ്രഥമദൃഷ്ട്യാ വീഴ്ചകള്‍ വ്യക്തമാണെന്ന് ജസ്റ്റിസുമാരായ ജെ.കെ. മഹേശ്വരി,എൻ.വി. അൻജാരിയ എന്നിവരടങ്ങിയ ബെഞ്ച് സൂചിപ്പിച്ചു.പൊലീസിന്റെ അലംഭാവം സംബന്ധിച്ച്‌ ഇരകളുടെ…

Read More