40 മുതൽ 54 സീറ്റുകൾ വരെ ആവശ്യം; ഇല്ലെങ്കിൽ പ്രശാന്ത് കിഷോറിനൊപ്പം സഖ്യം: ബിഹാറിൽ എൻഡിഎ ഹഖ്യത്തെ വെല്ലുവിളിച്ച് കേന്ദ്ര മന്ത്രി ചിരാഗ് പസ്വാൻ
വിവാദങ്ങള്‍ക്കും ആരോപണ പ്രത്യാരോപണങ്ങളാലും ഇത്തവണ പൊടിപാറാൻ തയ്യാറായി നില്‍ക്കുന്ന ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനം തുടക്കത്തിലെ ബിജെപിക്ക് കീറാമുട്ടിയാവുകയാണ്.എങ്ങനെ നിതീഷ് കുമാറിനേയും ചിരാഗ് പസ്വാനേയും ഒതുക്കുമെന്നറിയാതെ നട്ടംതിരിയുകയാണ് നേതൃത്വം. രാജ്യം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പ് നവംബർ 6നും നവംബർ 11 നുമായി നടക്കുമെന്നും വോട്ടെണ്ണല്‍ നവംബർ 14 ആയിരിക്കുമെന്നും കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ ബീഹാറിലെ എൻഡിഎ മുന്നണിയില്‍ സീറ്റ് വിഭജനത്തെ ചൊല്ലി വലിയ പൊട്ടിത്തെറികള്‍ ഉണ്ടാവുന്നു…
