എ ഐ ഉപയോഗിച്ച് വ്യാജ ഐഡി നിർമ്മാണം; ഉയരുന്നത് കനത്ത സുരക്ഷാ വെല്ലുവിളി എന്ന് ടെക്കിയുടെ വെളിപ്പെടുത്തൽ: വിശദാംശങ്ങൾ വായിക്കാം
ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് ടൂളുകള്‍ ദുരുപയോഗപ്പെടുത്തി വ്യാജ തിരിച്ചറിയല്‍ കാർഡുകള്‍ ഉണ്ടാക്കാമെന്ന് തെളിയിച്ച് ടെക്കി.ഗൂഗിളിന്റെ ‘നാനോ ബനാന’ എന്ന എഐ ടൂള്‍ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്താമെന്ന് യുവാവ് പറയുന്നത്. ബംഗളൂരു ആസ്ഥാനമായി ജോലി ചെയ്യുന്ന ടെക്കി ഹർവീണ്‍ സിംഗ് ഛദ്ദയാണ് വെളിപ്പെടുത്തല്‍ നടത്തിയത്. ‘ട്വിറ്റർ പ്രീത് സിംഗ്’ എന്ന പേരില്‍ വ്യാജമായി നിർമ്മിച്ച പാൻ കാർഡുകളുടെയും ആധാർ കാർഡുകളുടെയും ചിത്രങ്ങള്‍ യുവാവ് എക്സില്‍ പങ്കുവച്ചു. നിലവില്‍ ഇമേജുകള്‍ പരിശോധിക്കാനുള്ള സംവിധാനങ്ങള്‍ ഇത്തരം വ്യാജ രേഖകള്‍ തിരിച്ചറിയുന്നതില്‍ പരാജയപ്പെടുമെന്നും ഇത്…
