ജോലി പോയതോടെ അമേരിക്കയോടും, അമേരിക്കൻ ഡ്രീമിനോടും കണ്ണീരോടെ വിട പറഞ്ഞ് ഇന്ത്യൻ യുവതി: ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വികാരനിർഭരമായ വീഡിയോ വൈറൽ; ഇവിടെ കാണാം
അമേരിക്കയില്‍ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതോടെ വൈകാരികമായ യാത്രപറച്ചിലുമായി ഇന്ത്യൻ യുവതിയുടെ വീഡിയോ.അനന്യ ജോഷി എന്ന ഇന്ത്യക്കാരി കണ്ണീരോടെ യാത്ര പറഞ്ഞ് മറ്റൊരു രാജ്യത്തേക്ക് പോകുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ജോലി നഷ്ടപ്പെട്ടതിന് പിന്നാലെ പുതിയ ജോലിക്കായി താൻ ശ്രമിച്ചെങ്കിലും ഒന്നും ശരിയാകാത്തതിനെത്തുടർന്ന് അനന്യ ജോഷി അമേരിക്ക വിടാൻ തീരുമാനിക്കുകയായിരുന്നു. യുവതി തന്നെയാണ് കണ്ണീരോടെ അമേരിക്കയോട് വിടപറയുന്നതിന്റെ ദൃശ്യങ്ങള്‍ ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ചത്. സെപ്റ്റംബർ 29 നാണ് യുഎസില്‍ നിന്നും മടങ്ങുന്ന വീഡിയോ അനന്യ ഇൻസ്റ്റാഗ്രാമില്‍ പങ്കിട്ടത്….
