ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തി; ശരീരത്തിൽ കയറി പിടിച്ചു: നടൻ അജ്മൽ അമീറിനെതിരെ ഗുരുതര ആരോപണങ്ങളുമായി നടി രംഗത്ത്: വിശദാംശങ്ങളും വീഡിയോയും വാർത്തയോടൊപ്പം
നടന് അജ്മല്‍ അമീറിനെതിരേ വീണ്ടും ആരോപണവുമായി തമിഴ് നടി നര്‍വിനി ദേരി. ഓഡിഷനെന്ന പേരില്‍ തന്നെ വിളിച്ചുവരുത്തി മോശമായി പെരുമാറിയെന്നും ഭാഗ്യംകൊണ്ടാണ് താന്‍ അവിടെനിന്ന് രക്ഷപ്പെട്ടതെന്ന് നടി പറഞ്ഞു.പഠനവും ജീവിതവും ഓര്‍ത്താണ് പൊലീസില്‍ പരാതി നല്‍കാതിരുന്നതെന്നും നടി വ്യക്തമാക്കി. തമിഴ് യൂട്യൂബ് ചാനലായ ‘ട്രെന്‍ഡ് ടോക്സി’ന് നല്കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. ‘2018ല്‍ ഒരു സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കെ ചെന്നൈയിലെ മാളില്‍വെച്ചാണ് അജ്മല്‍ അമീറിനെ ആദ്യമായി കാണുന്നത്. എനിക്ക് അജ്മലിനെ പരിചയമില്ലായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്താണ് അജ്മല്‍ അമീറാണെന്നും…
