സ്വർണവില അടുത്ത ആഴ്ചയോടെ തന്നെ ഒരു ലക്ഷത്തിലേക്ക് എത്താനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് സാമ്ബത്തിക വിദഗ്ധ മേരി ജോർജ്.അതേസമയം യുഎസ്-ഇന്ത്യ വ്യവസായ കരാർ സാധ്യമായാല്‍ സ്വർണ വില താഴേക്ക് വീഴാനുള്ള സാധ്യതയുണ്ടെന്നു അവർ പറഞ്ഞു. മേരി ജോർജിൻ്റെ വാക്കുകളിലേക്ക്’ഒരുപക്ഷേ ഒരു ലക്ഷത്തിനു മുകളിലേക്ക് ഈ ആഴ്ചയില്‍ തന്നെ സ്വർണത്തിന്റെ വില പോയേക്കാം. പക്ഷേ അതിന് തടയിടാനുള്ള സാഹചര്യങ്ങളും ഉണ്ട് .
അതായത് ഫെഡറല്‍ റിസർവ് പലിശ നിരക്ക് കാല്‍ ശതമാനം കുറച്ചതോടെ അമേരിക്കൻ ഡോളറില്‍ ഇൻവെസ്റ്റ് ചെയ്താലും ലാഭകരമല്ല എന്ന ചിന്തയിലാണ് നിക്ഷേപകർ. ഇവിടെ സെൻസക്സും നിഫ്റ്റിയും ഒക്കെ കഴിഞ്ഞ ആഴ്ചയില്‍ നന്നായിട്ട് ഉയർന്ന് വന്നിരുന്നു. പക്ഷേ ഈ ആഴ്ച ആയപ്പോഴേക്കും അതെല്ലാം താഴേക്ക് വീണു.
വിദേശ ധനകാര്യ സ്ഥാപനങ്ങളും വിദേശ ഓഹരി നിക്ഷേപകരും ഇന്ത്യയില്‍ അവരുടെ നിക്ഷേപം വിറ്റൊഴിയുന്നതുകൊണ്ടാണ് നമ്മുടെ സെൻസക്സും നിഫ്റ്റിയും ഒക്കെ താഴേക്ക് പോകുന്നത്. അവർക്ക് ഇൻവെസ്റ്റ് ചെയ്യാൻ ഇന്ത്യൻ ഓഹരി വിപണി സേഫ് അല്ല. ഡോളർ സേഫ് അല്ല. അപ്പോള്‍ പിന്നെ സേഫ് ആയിട്ടുള്ള ഒരേ ഒരു മാർഗം സ്വർണമാണ്. അതുകൊണ്ടുതന്നെ സ്വർണത്തിലേക്ക് കൂടുതല്‍ ഇൻവെസ്റ്റ്മെൻറ് വരുന്നു.ഈ കഴിഞ്ഞ ആഴ്ച ഒക്കെ വന്ന കണക്കുകള്‍ പരിശോധിച്ചാല്‍ ഇന്ത്യയില്‍ സ്വർണത്തിന്റെ വില ഇപ്പോള്‍ നമ്മളെ ആശ്ചര്യപ്പെടുത്തുകയാണ്.
60 രൂപയുടെ ചുറ്റുവട്ടത്തു നിന്നാണ് ഒരു ലക്ഷത്തിലേക്ക് സ്വർണത്തിന്റെ വില കുതിച്ചുകൊണ്ടിരിക്കുന്നത്. അപ്പോഴും ഇന്ത്യയില്‍ ഇൻവെസ്റ്റ്മെൻറ് കൂടിക്കൊണ്ട് തന്നെ ഇരിക്കുകയാണ്. അതായത് 200 ശതമാനം വർദ്ധനവാ് ഇന്ത്യയില്‍ സ്വർണത്തില്‍ ഉണ്ടായ നിക്ഷേപത്തില്‍ ഈ വർഷം രേഖപ്പെടുത്തിയത്. ഇത്രയധികം സ്വർണത്തിന് വില കൂട്ടിക്കൊണ്ടിരിക്കുമ്ബോഴും നിക്ഷേപം ഉയർന്നുഇന്ത്യയിലെ നിക്ഷേപകർ വളരെ കൂടുതലായി സ്വർണത്തില്‍ നിക്ഷേപിക്കുന്നു എന്ന് വേണം കരുതാൻ. അതുപോലെയാണ് എക്സ്ചേഞ്ച് ട്രേഡ് ഫണ്ട്സ്, അതിലേക്കും നിക്ഷേപം വരുന്നുണ്ട് . ഇതൊക്കെ തുടരുകയാണെങ്കില്‍ സ്വർണത്തിന്റെ വില ഒരു ലക്ഷത്തിന്റെ മുകളിലേക്ക് പോകും.
പക്ഷേ ചില നല്ല സാഹചര്യ ഉരുത്തിരിഞ്ഞു വരുന്നുണ്ട്. ഈ കൊല്ലം 2600 കോടി ഡോളർ ആണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ തന്നെ രൂപയുടെ വില മെച്ചപ്പെടുത്താൻ വേണ്ടി വിറ്റഴിച്ചത്. എന്നിട്ടും രൂപയുടെ മൂല്യം 90.71 രൂപ ആണ്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഇപ്പോള്‍ ഇടപെടുന്നില്ല, ഡോളർ വിറ്റഴിക്കുന്നില്ല . ഇന്ത്യ യുഎസ് ട്രേഡ് കരാറിലേക്കുള്ള ചുവടുകള്‍ വച്ചുകൊണ്ടിരിക്കുകയാണ്. ഒരുപക്ഷേ ഈ ആഴ്ച തന്നെ അതിൻറെ ആദ്യഘട്ട തീരുമാനം ഉണ്ടാകും.
ട്രംപ് നമുക്ക് മേല്‍ ചുമത്തിയിരിക്കുന്ന 50ശതമാനം തീരുവ വെട്ടികുറയക്കുകയും അത് ഒരു 15 ശതമാനത്തിലേക്ക് ഒക്കെ എത്തികിട്ടണം എന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. ആ തരത്തിലേക്ക് വന്നുചേർന്ന് ഒരു എഗ്രിമെന്റില്‍ എത്തുകയാണെങ്കില്‍ തീർച്ചയായിട്ടും നിക്ഷേപങ്ങള്‍ ഓഹരി വിപണി സജീവമാകും .അതുപോലെതന്നെ മറ്റു നിക്ഷേപ മാർഗങ്ങള്‍ ഒക്കെ സജീവമാകും .അങ്ങനെ ആകുമ്ബോള്‍ സ്വർണത്തിന്റെ വില പതുക്കെ താഴേക്ക് വരും.ഡിസംബർ തീരുന്നതിനു മുൻപ് കരാർ എത്തുമെന്നാണ് വിശ്വസിക്കുന്നത്. എഗ്രിമെന്റില്‍ എത്തുന്നതിനു മുൻപ് സ്വർണം ഒരു ലക്ഷം കടക്കുമോ ഇല്ലയോ എന്ന് നമുക്ക് തീർത്തു പറയാൻ പറ്റില്ല. ഇതിനായി വിപണിയില്‍ എന്ന് സൂക്ഷ്മം പരിശോധിച്ചുകൊണ്ടിരിക്കാം’ ,അവർ പറഞ്ഞു.
