റിക്രൂട്ട് ചെയ്തത് 5000ത്തിലധികം വനിതകളെ; ചാവേറുകൾ ആകാൻ വരെ പരിശീലനം: തീവ്രവാദ സംഘടന ജെയ്ഷെ മുഹമ്മദിന്റെ പുതിയ നീക്കങ്ങൾ ഇങ്ങനെ
ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ വനിതാ വിഭാഗമായ ജമാഅത്ത്-ഉല്‍-മോമിനാത്തിനെ കുറിച്ച് സുപ്രധാന റിപ്പോർട്ട് പുറത്ത്.ജമാഅത്ത്-ഉല്‍-മോമിനാത്തിലേക്ക് 5,000 വനിതാ ജിഹാദികളെ റിക്രൂട്ട് ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. മസൂദ് അസ്ഹറിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്. അവർക്ക് ചാവേർ ബോംബർമാരായി പരിശീലനം നല്‍കുന്നുണ്ട്. ഇതുവരെ 5,000 സ്ത്രീകളെ ജമാഅത്ത്-ഉല്‍-മോമിനാത്തില്‍ റിക്രൂട്ട് ചെയ്ത് ജിഹാദികളാക്കി മാറ്റിയിട്ടുണ്ട്. ഈ വനിതാ ജിഹാദികളെ തീവ്രവാദത്തിലേക്ക് ആകർഷിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും റിപ്പോർട്ടില്‍ പറയുന്നു. വലിയ തോതിലുള്ള റിക്രൂട്ട്മെന്റ് നടന്നതായാണ് ജെയ്ഷ് തലവൻ മസൂദ് അവകാശപ്പെടുന്നത്….
