ഹോണ്ട ആക്ടീവയോ, സുസുക്കി ആക്സസോ? ഏതു വാഹനം വാങ്ങുന്നതാണ് ലാഭകരം; താരതമ്യം വായിക്കാം

കേന്ദ്ര സർക്കാരിന്‍റെ പുതിയ ജിഎസ്‍ടി 2.0 നിലവില്‍ വന്നതോടെ രാജ്യത്ത് ഇരുചക്ര വാഹനങ്ങള്‍ വാങ്ങുന്നത് വിലകുറഞ്ഞതായി.പ്രത്യേകിച്ചും, ഈ വിഭാഗത്തില്‍ ഇതിനകം ഒന്നാം സ്ഥാനത്തായിരുന്ന ഇരുചക്ര വാഹന മോഡലുകളുടെ വില്‍പ്പനയില്‍ വൻ വർധനവുണ്ടായി. പുതിയ ജിഎസ്‍ടി അനുസരിച്ച്‌ 350 സിസിയില്‍ താഴെ ശേഷിയുള്ള ബൈക്കുകളുടെയും സ്‍കൂട്ടറുകളുടെയും നികുതി 28% ല്‍ നിന്ന് 18% ആയി കുറച്ചു. അതിനാല്‍ ഈ വിഭാഗത്തിലെ വിലയില്‍ വലിയ കുറവുണ്ടായി. ഒരു ലക്ഷം രൂപയില്‍ താഴെ വിലയുള്ള കമ്മ്യൂട്ടർ ബൈക്കുകളുടെയും സ്കൂട്ടറുകളുടെയും വില 10,000…

Read More

ബലേനോയ്ക്ക് ഇനി ആറ് ലക്ഷത്തിൽ താഴെ മാത്രം വില; ഒപ്പും വമ്പൻ ഓഫറുകളും: ദീപാവലി മാർക്കറ്റ് പിടിക്കാൻ മാരുതിയുടെ പദ്ധതി ഇങ്ങനെ

മാരുതി സുസുക്കി ഇന്ത്യ തങ്ങളുടെ പ്രീമിയം ഹാച്ച്‌ബാക്ക് ബലേനോയ്ക്ക് ഒക്ടോബർ മാസത്തെ കിഴിവുകള്‍ പ്രഖ്യാപിച്ചു.ഈ മാസം നിങ്ങള്‍ ഈ കാർ വാങ്ങുകയാണെങ്കില്‍, നിങ്ങള്‍ക്ക് 70,000 രൂപ വരെ ആനുകൂല്യങ്ങള്‍ ലഭിക്കും. ഈ കാറില്‍ ലഭ്യമായ കിഴിവുകളില്‍ ക്യാഷ് ഡിസ്കൗണ്ട്, എക്സ്ചേഞ്ച് സ്കീം, സ്ക്രാപ്പേജ് ഡിസ്കൗണ്ട്, ആക്സസറി കിറ്റ് എന്നിവ ഉള്‍പ്പെടുന്നു. ഇത് മാത്രമല്ല, പുതിയ ജിഎസ്ടി 2.0 ന് ശേഷം, ഈ കാർ വാങ്ങുന്നതും എളുപ്പമായി. നേരത്തെ, ഇതിന്റെ പ്രാരംഭ എക്സ്-ഷോറൂം വില 6,74,000 ലക്ഷം രൂപയായിരുന്നു….

Read More

88000 രൂപയുടെ കിഴിവ്; 30 കിലോമീറ്ററിലധികം മൈലേജ്: പുതിയ കാർ വാങ്ങാൻ നോക്കുന്നുണ്ടെങ്കിൽ കണ്ണും പൂട്ടി ഡിസയർ എടുത്തോളൂ…

സബ്-കോംപാക്റ്റ് സെഡാൻ വിഭാഗത്തില്‍ ഒരു കാലത്ത് നിറഞ്ഞ് നിന്നിരുന്ന മോഡലാണ് മാരുതിയുടെ ഡിസയർ. മികച്ച മൈലേജും യാത്രസുഖവും വാഗ്ദാനം ചെയ്തതോടെ ടാക്സി ഡ്രൈവർമാരും ഇന്ത്യയിലെ ഭൂരിഭാഗം കുടുംബവും ഡിസയറിനെ കൂടെ കൂട്ടാൻ മടി കാണിച്ചില്ല.സെഡാൻ വിഭാഗത്തില്‍ ഡിസയറിനൊപ്പം പകരം വെക്കാൻ മറ്റ് മോഡലുകള്‍ വിപണിയില്‍ ഉണ്ടായിട്ടും പലരും വർഷങ്ങളോളം വാഹനം ഉപയോഗിച്ചു. ഇപ്പോഴിതാ ഇഷ്ട വാഹനത്തിന്റെ പുതിയ മോഡല്‍ വന്നിരിക്കുകയാണ്. പുതിയ ജിഎസ്ടി പരിഷ്കരണങ്ങളോടെ ഡിസയറിന്റെ വിലയില്‍ 88,000 രൂപ വരെ കുറവും വരുത്തിയ മാരുതി, ഉത്സവകാല…

Read More

കാറിനുള്ളിലെ ഈ സ്വിച്ചിന്റെ ഉപയോഗം പലർക്കും ഇപ്പോഴും അറിയില്ല; ഹെഡ് ലൈറ്റ് ലെവലിംഗ് കൺട്രോൾ ഉപയോഗിക്കേണ്ടത് എപ്പോൾ/ എങ്ങനെ? വിശദമായി വായിച്ച് അറിയാം

കാർ ഓടിക്കാൻ മിക്കയാളുകള്‍ക്കും അറിയാമെങ്കിലും കാറിനെ മനസിലാക്കിയവർ വളരെ കുറവായിരിക്കും. ഓടിക്കുമ്ബോള്‍ എന്തെങ്കിലും തകരാർ സംഭവിച്ചാല്‍ ബോണറ്റ് പൊക്കിവെച്ച്‌ കുറച്ചുനേരം നോക്കുന്നതെല്ലാം സിനിമകളില്‍ കാണുന്ന സ്ഥിരം കാഴ്ച്ചയാണ്. ഇതെല്ലാം നാം ജീവിതത്തിലും പലതവണ പകർത്തിയിട്ടുണ്ടാവും. മെക്കാനിക്കലായി എന്തെങ്കിലും സംഭവിച്ചാല്‍ നേരെ വർക്ക്ക്ഷോപ്പിലേക്ക് പോയാല്‍ പോരെ അത് നോക്കി എന്തിനാ തലപുകയ്ക്കുന്നതെന്നാവും പലരും ചിന്തിക്കുന്നത് തന്നെ. മെക്കാനിക്കല്‍ വശങ്ങള്‍ അവിടെ നില്‍ക്കട്ടെ, കാറികത്ത് കൊടുത്തിരിക്കുന്ന പല സ്വിച്ചുകളും എങ്ങനെ ഉപയോഗിക്കണമെന്ന് പോലും പലർക്കും ധാരണയില്ലെന്നതാണ് സത്യം. നിങ്ങളുടെ കാറില്‍…

Read More

ഓട്ടോമാറ്റിക് കാര്‍ വാങ്ങാൻ ആലോചനയുണ്ടോ? ഗുണങ്ങൾ മാത്രമല്ല ചില ദോഷവശങ്ങളുമുണ്ട്: അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ

ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഗിയറുകള്‍ ഉള്ള വാഹനങ്ങള്‍ എന്നാല്‍ എഞ്ചിൻ്റെ വേഗതയും ടോർക്കും അനുസരിച്ച്‌ ഗിയറുകള്‍ സ്വയമേവ മാറ്റുന്ന സാങ്കേതികതയാണ്. ഇത്തരത്തിലുള്ള വാഹനങ്ങള്‍ ഡ്രൈവിങ് കൂടുതല്‍ എളുപ്പവും സുഖപ്രദവുമാക്കുന്നു. ട്രാഫിക് നിറഞ്ഞ നഗരത്തിലും മറ്റും സുഗമമായ ഡ്രൈവിങ് അനുഭവം പ്രദാനം ചെയ്യുമ്ബോ‍ഴും ചില ദോഷവശങ്ങളും ഇവയ്ക്കുണ്ട് അത് എന്തൊക്കയാണെന്ന് അറിയാം. വാഹനങ്ങള്‍ വാങ്ങുന്നതിനും പരിപാലിക്കുന്നതിനും മാനുവല്‍ കാറുകളെക്കാള്‍ ചിലവേറിയതാണ് ഓട്ടോമാറ്റിക് കാറുകള്‍. അതു പോലെ തന്നെ മാനുവല്‍ കാറുകളുടെ രീതിയില്‍ വാഹനത്തിൻ്റെ നിയന്ത്രണം ഓട്ടോമാറ്റിക് കാറുകളില്‍ ലഭിക്കാറിലെന്നും പലപ്പോ‍ഴായി…

Read More