പിറന്നാൾ ദിനത്തിൽ മകൾക്ക് സമ്മാനമായി നൽകാൻ ആഗ്രഹിച്ചത് സെക്സ് ടോയ്; പ്രമുഖ നടിയോട് മകൾ മറുപടി പറഞ്ഞത് ഇങ്ങനെ: വിശദമായി വായിക്കാം

പിറന്നാള്‍ ദിനത്തില്‍ നടി മകള്‍ക്ക് നല്‍കാൻ ആഗ്രഹിച്ച സമ്മാനം സെക്സ് ടോയ്. പ്രശസ്ത ടെലിവിഷൻ താരം ഗൗതമി കപൂറാണ് തന്റെ മകള്‍ സിയയുടെ പതിനാറാം പിറന്നാളിന് സെക്‌സ് ടോയ് സമ്മാനമായി നല്‍കാൻ ആഗ്രഹിച്ചിരുന്നതായി വെളിപ്പെടുത്തിയത്. താരത്തിന്റെ അഭിമുഖം വീണ്ടും സമൂഹമാദ്ധ്യമങ്ങളില്‍ ചർച്ചയായപ്പോഴാണ് വിഷയം ശ്രദ്ധേയമായത്.മേയ് മാസത്തില്‍ ഹൗട്ടർഫ്ലൈക്കിന് നല്‍കിയ അഭിമുഖത്തിലാണ് ഗൗതമി കപൂർ തന്റെ മകള്‍ക്ക് സെക്‌സ് ടോയ് സമ്മാനമായി നല്‍കാൻ ആഗ്രഹിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തിയത്.

കൗമാരക്കാരായ കുട്ടികളുമായി ലൈംഗികതയെക്കുറിച്ച്‌ സംഭാഷണം നടത്താൻ ഇന്ത്യയിലെ മാതാപിതാക്കള്‍ രണ്ടുതവണ ആലോചിക്കണം. ഈ സാഹചര്യത്തില്‍ ഗൗതമിയുടെ ആഗ്രഹത്തെ സോഷ്യല്‍ മീഡിയ പ്രശംസിച്ചു.’എന്റെ മകള്‍ക്ക് പതിനാറ് വയസ് തികഞ്ഞപ്പോള്‍ ഒരു സെക്‌സ് ടോയ് അല്ലെങ്കില്‍ വൈബ്രേറ്റർ സമ്മാനമായി നല്‍കുന്നതിനെക്കുറിച്ച്‌ ഞാൻ ചിന്തിച്ചിരുന്നു. അവളുമായി ചർച്ച ചെയ്തപ്പോള്‍ ‘അമ്മയ്ക്ക് സ്വബോധം നഷ്ടപ്പെട്ടോ?’ എന്നാണ് മറുപടി കിട്ടിയത്.

എത്ര അമ്മമാർ അവരുടെ പെണ്‍മക്കളോട് ഇത്തരം കാര്യങ്ങള്‍ ചോദിക്കാൻ തയ്യാറാകുന്നുണ്ടെന്ന് ഞാൻ മകളോട് ചോദിച്ചു. എന്തുകൊണ്ട് ആരും അത്തരം സമ്മാനങ്ങള്‍ നല്‍കുന്നില്ല? ഗൗതമി പറഞ്ഞു.എന്റെ അമ്മ എനിക്ക് ചെയ്യാത്തത് സ്വന്തം മകള്‍ക്ക് വേണ്ടി ഞാൻ ചെയ്തു. അവള്‍ എല്ലാ സുഖങ്ങളും അനുഭവിക്കണമെന്നാണ് ഞാൻ ആഗ്രഹിച്ചത്.

ഒരുപാട് സ്ത്രീകള്‍ ജീവിതത്തിലൂടെ കടന്നുപോകുന്നത് ഇത്തരം സുഖങ്ങള്‍ അനുഭവിക്കാതെയാണ്. എന്തിനാണ് അങ്ങനെയൊരു അവസ്ഥ? ഇന്ന് എന്റെ മകള്‍ക്ക് 19 വയസായി. എനിക്ക് അങ്ങനെയൊരു കാര്യം തോന്നിയതില്‍ മകള്‍ക്ക് എന്നോട് ബഹുമാനമേയുള്ളു’. -ഗൗതമി അഭിമുഖത്തില്‍ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *