ദീർഘകാല അടിസ്ഥാനത്തിൽ സ്വർണ്ണവില മുകളിലേക്കോ, താഴേക്കോ? വിപണി വിദഗ്ധരുടെ വിലയിരുത്തലുകൾ വായിക്കാം

സ്വർണ വില വീണ്ടും താഴേക്ക് ഇറങ്ങിയിരിക്കുകയാണ്. രാജ്യാന്തര വിപണിയിലെ വിലയിടിന്റെ ചുവട് പിടിച്ച്‌ കേരളത്തില്‍ ഇന്ന് പവന് 720 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്.നിലവില്‍ 89,080 ആണ് പവന് വില.97000 വരെ തൊട്ട സ്വർണ വിലയാണ് ഇപ്പോള്‍ ഇത്രയും കുറഞ്ഞ നിലയില്‍ എത്തിയത്. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ മാത്രം പവന് കുറഞ്ഞത് 8280 രൂപയാണ്. വിലയിടിവ് തുടരുന്ന സാഹചര്യത്തില്‍ ഇനിയും വില കൂടുമോയെന്നതാണ് ചോദ്യം.

ആഗോള രാഷ്ട്രീയ സാഹചര്യങ്ങളാണ് ഇനി നിർണായകമാകുക. അമേരിക്കയും ഇന്ത്യയും തമ്മിലുള്ള വ്യാപാര ചർച്ചകള്‍ പുനരാരംഭിച്ചിട്ടുണ്ട്. കൂടാതെ, അമേരിക്കയും ചൈനയും തമ്മിലുള്ള ചർച്ചകളും സജീവമാണ്. അനിശ്ചിതത്വം വർധിക്കുമ്ബോള്‍ നിക്ഷേപകർ സുരക്ഷിത താവളമെന്ന നിലയില്‍ സ്വർണ്ണത്തിലേക്ക് തിരിയുന്നത് സ്വാഭാവികമാണ്.

എല്ലാ പുതിയ സാഹചര്യങ്ങളെയും വിപണി സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. പുതുക്കിയ വ്യാപാര ചർച്ചകള്‍ സ്വർണ്ണത്തിന്റെ ഗതിയെ എങ്ങനെ മാറ്റുമെന്നും നിക്ഷേപകർ ശ്രദ്ധിക്കുന്നുണ്ടെന്ന് പറയുകയാണ് വിടി മാർക്കറ്റ്സിലെ ഗ്ലോബല്‍ സ്ട്രാറ്റജി ലീഡ് ആയ റോസ് മാക്സ്‌വെല്‍. അമേരിക്ക ചൈനയുമായും ഇന്ത്യയുമായും വിശ്വസനീയമായ കരാറുകളില്‍ എത്തിച്ചേർന്നാല്‍, അപകടസാധ്യതയോടുള്ള വിമുഖത കുറയും. ഇത് യുഎസ് ഡോളറിനെ ശക്തിപ്പെടുത്തുകയും സ്വർണ്ണത്തിന്റെ ആകർഷണം കുറയ്ക്കുകയും ചെയ്യും, അദ്ദേഹം നിരീക്ഷിച്ചു.ഹ്രസ്വകാലത്തേക്ക് സ്വർണ്ണം അമിതമായി വാങ്ങിയ നിലയിലാണെന്നും ഒരു പുതിയ ഉത്തേജക ഘടകം ഇല്ലാതെ വലിയ മുന്നേറ്റങ്ങള്‍ ഉണ്ടാകാൻ സാധ്യതയില്ലെന്നും മാക്സ്‌വെല്‍ കൂട്ടിച്ചേർത്തു.

സ്വർണ വില വർധനവിന് ഒരു താത്കാലിക ഇടവേളയാണ് മാസ്റ്റർ ട്രസ്റ്റ് ഗ്രൂപ്പ് ഡയറക്ടർ പുനീത് സിംഗാനിയയും പ്രവചിക്കുന്നത്. പ്രസിഡന്റ് ട്രംപും പ്രസിഡന്റ് ഷി ജിൻപിംഗും തമ്മിലുള്ള കൂടിക്കാഴ്ച അമേരിക്ക-ചൈന വ്യാപാര കരാറിനെക്കുറിച്ചുള്ള പ്രതീക്ഷകള്‍ വർദ്ധിപ്പിച്ചു. പ്രതീക്ഷിക്കുന്ന ഇന്ത്യ-യുകെ കരാർ വിപണികളില്‍ ശുഭാപ്തിവിശ്വാസം നിറയ്ക്കും,.ഇത് നിക്ഷേപകരുടെ ശ്രദ്ധ ഓഹരികളിലേക്ക് തിരിക്കാനും സ്വർണ്ണത്തില്‍ ഹ്രസ്വകാല ചാഞ്ചാട്ടങ്ങള്‍ ഉണ്ടാക്കാനും ഇടയാക്കും’, അദ്ദേഹം പറഞ്ഞു.

ദീർഘകാലയളവില്‍ സ്വർണ്ണത്തിന്റെ ഭാവി ശോഭനമാണെന്നും സിംഗാനിയ ആത്മവിശ്വാസം പ്രകടിപ്പിച്ചു. “വലിയ ഡിമാൻഡ് സ്രോതസ്സായി മാറിയ കേന്ദ്ര ബാങ്കുകള്‍, യുഎസ് ഡോളറില്‍ നിന്ന് തങ്ങളുടെ കരുതല്‍ ശേഖരം വൈവിധ്യവത്കരിക്കുന്നതിന്റെ ഭാഗമായി സ്വർണ്ണം ശേഖരിക്കുന്നത് തുടരുകയാണ്. ഈ മാറ്റം മൂല്യം സംഭരിക്കാനുള്ള ഉപാധി എന്ന നിലയില്‍ സ്വർണ്ണത്തിന്റെ പ്രസക്തിയെ പിന്തുണയ്ക്കുകയും ലോഹത്തിന് അനുകൂലമായ ഒരു കാഴ്ചപ്പാട് നല്‍കുകയും ചെയ്യും’, അദ്ദേഹം പറഞ്ഞു.

10 ഗ്രാമിന് 1.25 ലക്ഷമാകുമോ?

യുഎസിലെ സാമ്ബത്തിക അസ്ഥിരതയെ അടിസ്ഥാനമാക്കിയാകും ഇനി സ്വർണ വിലയില്‍ മാറ്റങ്ങള്‍ സംഭവിച്ചേക്കും. ഫണ്ടിന്റെ അഭാവം മൂലം രാജ്യത്ത് ദീർഘകാലം നീണ്ടുനില്‍ക്കുന്ന സർക്കാർ അടച്ചുപൂട്ടല്‍ ഉണ്ടാകാനുള്ള സാധ്യത ഉണ്ട്, തൊഴിലില്ലായ്മ ഡാറ്റ പോലുള്ള പ്രധാന സൂചകങ്ങള്‍ പുറത്തുവന്നിട്ടില്ല. ഇതെല്ലാം വിപണിയില്‍ ആശങ്കയ്ക്ക് വഴിവെച്ചിട്ടുണ്ട്. കുതിച്ചുയരുന്ന പണപ്പെരുപ്പമാണ് മറ്റൊരു പ്രതിസന്ധി. ഡിസംബറില്‍ പലിശ നിരക്ക് കുറക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഫെഡറല്‍ റിസർവ്. ഇത് ഡോളറിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ട്രഷറി വരുമാനം ഉയർത്തുകയും ചെയ്തേക്കും, സ്വാഭാവികമായി നിക്ഷേപ ആസ്തി എന്ന നിലയില്‍ സ്വർണ്ണത്തിന്മേലുള്ള വില്‍പന സമ്മർദ്ദം തീവ്രമാക്കും. സ്വർണത്തിന് വില കുറയാൻ കാരണമായേക്കും.

സ്വർണത്തിന് വില കുറഞ്ഞാലും ഇനിയൊരിക്കലും 50000ത്തില്‍ താഴേക്ക് വില വീഴാൻ സാധ്യത കുറവാണ് എന്ന് തന്നെയാണ് വിദഗ്ധർ ചൂണ്ടി്ക്കാട്ടുന്നത്. എന്നിരുന്നാലും വില 60000 വരെയാകാനുള്ള സാധ്യതയുണ്ടെന്നാണ് ചിലർ പ്രവചിക്കുന്നത്. എന്നാല്‍ 2026 ല്‍ സ്വർണ വില 1 ലക്ഷത്തിന് മുകളിലേക്ക് പോയേക്കാമെന്നുള്ള പ്രവചനങ്ങളും ചിലർ നടത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *