മൂന്ന് കോർപ്പറേഷനുകളിലും 7 ജില്ലാ പഞ്ചായത്തുകളിലും അധ്യക്ഷ പദവിയിൽ സ്ത്രീ സംവരണം: വിജ്ഞാപനം പുറത്ത്; വിശദാംശങ്ങൾ വായിക്കാം

നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 6 കോർപ്പറേഷനുകളില്‍ 3 ഇടത്ത് മേയർ സ്ഥാനത്ത് സ്ത്രീ സംവരണം.ഇത് സംബന്ധിച്ച്‌ തെരഞ്ഞെടുപ്പ് കമ്മിഷൻ വിജ്ഞാപനം പുറത്തിറക്കി. കൊച്ചി, തൃശ്ശൂർ, കണ്ണൂർ കോർപ്പറേഷനുകളിലാണ് സ്ത്രീ സംവരണം ഉള്ളത്.

സംസ്ഥാനത്തെ 14 ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനങ്ങളില്‍ 7 ഇടത്ത് സ്ത്രീ സംവരണം ഉറപ്പാക്കിയിട്ടുമുണ്ട്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട് എന്നിവിടങ്ങളില്‍ സ്ത്രീ സംവരണം. എറണാകുളം ജില്ലാ പഞ്ചായത്തില്‍ എസ് സി സ്ത്രീ സംവരണമാണ്.

Leave a Reply

Your email address will not be published. Required fields are marked *