ക്രെഡിറ്റ് കാര്‍ഡില്‍ പതിയിരിക്കുന്ന അപകടം; ഉപയോക്താക്കൾ ശ്രദ്ധി അറഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇവയാണ്

അടുത്തിടെ പുറത്തുവന്ന ആർബിഐ റിപ്പോർട്ട് പ്രകാരം ക്രെഡിറ്റ് കാർഡ് കുടിശ്ശിക 2023 ഏപ്രിലില്‍ 2 ലക്ഷം കോടി കവിഞ്ഞു.2022 ഏപ്രില്‍ മാസത്തേക്കാള്‍ 30 ശതമാനം വർധിക്കുകയാണുണ്ടായത്. ഈ കണക്കുകള്‍ ക്രെഡിറ്റ് കാർഡുകള്‍ ഉപയോഗിക്കുന്നതിലുള്ള വർദ്ധനവാണ് കാണിക്കുന്നതെങ്കിലും, ക്രെഡിറ്റ് കാർഡിന്റെ ന്യായമായ ഉപയോഗം കൂടി മനസിലാക്കേണ്ടതുണ്ട്.

ആളുകള്‍ ക്രെഡിറ്റ് കാർഡുകള്‍ ഉപയോഗിച്ച്‌ അത്യാവശ്യമുള്ളതും, അല്ലാത്തതുമെല്ലാം വാങ്ങിക്കൂട്ടുന്നതിന്റെ ഒരു പ്രധാന കാരണം 50 ദിവസം വരെ പലിശ രഹിത ക്രെഡിറ്റ് കാലയളവ് ലഭിക്കും എന്നതിനാലാണ്. എന്നാല്‍ തിരിച്ചടവ് വൈകിയാല്‍ ലേറ്റ് ഫീ ഉള്‍പ്പെടെയുള്ള അധികചാർജുകള്‍ നല്‍കേണ്ടിവരുമെന്ന കാര്യം ഓർക്കേണ്ടതാണ്.

ലേറ്റ് ഫീ ചാർജുകള്‍ ഒരാളുടെ പരിധിക്കപ്പുറം ചെലവഴിക്കുകയും, നിശ്ചിത തീയതിക്കകം മിനിമം ബാലൻസ് അടയ്‌ക്കാൻ കഴിയാതെ വരികയും ചെയ്യുമ്ബോള്‍, ലേറ്റ് പേയ്മെന്റ് ചാർജ്ജുകള്‍ ഈടാക്കും. മൊത്ത കുടിശ്ശിക അടിസ്ഥാനമാക്കിയാണ് ലേറ്റ് പേയ്മെന്റ് ഫീസ് ഈടാക്കുക. ഉദാഹരണത്തിന്, നിങ്ങള്‍ക്ക് 2,000 മൊത്ത കുടിശ്ശിക ഉണ്ടെങ്കില്‍ 100 രൂപ ലേറ്റ് ഫീ ആയി ചാർജ്ജ് ചെയ്യുന്നു. എന്നാല്‍ 25000 രൂപ വരെയുള്ള കുടിശ്ശികയ്ക്ക് 1000 രൂപ വരെ ലേറ്റ് ഫീ ചുമത്താം. അതുകൊണ്ടുതന്നെ നിശ്ചിത തീയതിക്കകം ഏറ്റവും മിനിമം ബാലൻസ് എങ്കിലും അടച്ചാല്‍, ലേറ്റ് ഫീ ഒഴിവാക്കാം. അതേസമയം അടയ്‌ക്കാത്ത ബാലൻസ് തുകയ്ക്ക് ഫിനാൻസ് ചാർജുകള്‍ ബാധകമായിരിക്കും.

ഫിനാൻസ് ചാർജ്ജ്സ്/ പലിശ നിരക്ക് മൊത്തം കുടിശ്ശികയില്‍ മിനിമം തുക അടച്ചാല്‍ മതിയെന്നാണ് മിക്ക കാർഡുടമകളും കരുതുന്നത്. എന്നാല്‍, നിങ്ങള്‍ മൊത്തം കുടിശ്ശികയേക്കാള്‍ കുറഞ്ഞ തുക അടയ്ക്കുമ്ബോള്‍, ഫിനാൻസ് ചാർജ്ജ് ഈടാക്കുന്നതിനെപ്പററി പലരും ചിന്തിക്കാറില്ല. 20% മുതല്‍ 44% വരെ. കാർഡ് അനുസരിച്ച്‌ ഫിനാൻസ് ചാർജ്ജ് ഈടാക്കാറുണ്ട്.ക്രെഡിറ്റ് കാർഡുകളുടെ അച്ചടക്കത്തോടെയുള്ള ഉപയോഗം ഉറപ്പാക്കാൻ, ഉപഭോക്താക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ

  • നിശ്ചിത തീയതിക്കകം തിരിച്ചടയ്ക്കാൻ കഴിയുന്നത്ര തുക മാത്രം ക്രെഡിറ്റ് കാർഡുപയോഗിച്ച്‌ ചെലവഴിക്കുക
  • മിനിമം തുക മാത്രമല്ല, ക്രെഡിറ്റ് കാർഡ് കുടിശ്ശിക പൂർണ്ണമായും നിശ്ചിത തീയതിക്ക് മുൻപ് അടച്ചു തീർക്കുക
  • കുടിശ്ശിക തുക കൂടുതലാണെങ്കില്‍ അത് ഇഎംഐ-കളാക്കി മാറ്റി മാസങ്ങള്‍ക്കുള്ളില്‍ അടച്ചുതീർക്കുക
  • പണം പിൻവലിക്കലിനായി നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കരുത്. കാരണം പണം പിൻവലിക്കലിന് പലിശ രഹിത കാലയളവ് ബാധകമല്ല
  • ലഭ്യമായ മുഴുവൻ ക്രെഡിറ്റ് ലിമിറ്റും ഉപയോഗിക്കാതിരിക്കുക. കാരണം നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ പ്രതികൂലമായി ബാധിക്കുമെന്ന് മാത്രമല്ല ഭാവിയില്‍ ക്രെഡിറ്റ് നേടുന്നത് ബുദ്ധിമുട്ടാക്കുകയും ചെയ്യും .

Leave a Reply

Your email address will not be published. Required fields are marked *