ദിവസേന മണിക്കൂറുകളോളം സോഷ്യല്‍ മീഡിയയില്‍ സ്ക്രോള്‍ ചെയ്യുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം പേരും. കൗമാരക്കാരിലാണ് ഈ പ്രവണത കൂടുതല്‍ കണ്ടുവരുന്നത്.കൗമാരക്കാരുടെ ഈ ശീലം നിയന്ത്രിക്കാൻ മിക്കപ്പോഴും മാതാപിതാക്കള്‍ക്ക് സാധിക്കാറില്ല. ഈ സാഹചര്യത്തില്‍ അമിത ഇൻസ്റ്റാഗ്രാം ഉപയോഗത്തിന് തടയിടാനുള്ള നാലു മാർഗ്ഗങ്ങള്‍ നോക്കാം.
ടേക്ക് എ ബ്രേക്ക് ഫീച്ചർ
ഇൻസ്റ്റഗ്രാമില്‍ സ്ക്രോള്‍ ചെയ്തിരിക്കുമ്ബോള്‍ ബ്രേക്ക് എടുക്കാൻ ഇൻസ്റ്റാഗ്രാം തന്നെ ഓർമ്മിപ്പിക്കുന്ന ഫീച്ചറാണിത്. എത്ര സമയം കഴിഞ്ഞാണ് ടേക്ക് എ ബ്രേക്ക് സന്ദേശം കാണിക്കേണ്ടതെന്ന് നമുക്ക് തന്നെ സെറ്റു ചെയ്യാൻ സാധിക്കും. സെറ്റു ചെയ്ത സമയ പരിധി കഴിഞ്ഞാല്‍ സ്‌ക്രീനില്‍ റിമൈൻഡർ മെസ്സേജ് ദൃശ്യമാകും. ഈ സംവിധാനം ഉപയോകിച്ച് ഒരു പരിധി വരെ സ്ക്രോളിംഗ് കുറയ്ക്കാൻ സാധിക്കും
ക്വയറ്റ് മോഡ്
പലപ്പോഴും ഇടയ്ക്കിടയ്ക്ക് വരുന്ന പോപ്പ് അപ്പ് മെസ്സേജുകളാണ് ഇൻസ്റ്റഗ്രാം തുറക്കാൻ പ്രേരിപ്പിക്കുന്നത്, ഇത് തടയാൻ ഈ ഫീച്ചറുവഴി സാധിക്കും. ഇൻസ്റ്റഗ്രാമില്‍ നിന്നുള്ള നോട്ടിഫിക്കേഷനുകളെ ഒരു നിശ്ചിത സമയത്തേക്ക് ബ്ലോക്ക് ചെയ്യാൻ ഇത് വഴി സാധ്യമാണ് .ക്വയറ്റ് മോഡ് ഓണ്‍ ആയിരിക്കുമ്ബോള്‍ ഇൻസ്റ്റഗ്രാമില്‍ ആരെങ്കിലും മെസ്സേജ് അയച്ചാല്‍ അവർക്ക് നിങ്ങള്‍ ക്വയറ്റ് മോഡിലാണെന്നത് കാണാൻ സാധിക്കും. രാത്രി വളരെ വൈകി കുട്ടികള്‍ ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നത് നിയന്ത്രിക്കാൻ ഈ ഫീച്ചറിലൂടെ സാധിക്കും.
നൈറ്റ് നഡ്ജ്
കുട്ടികള്‍ കൂടുതലായും ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നത് രാത്രി സമയങ്ങളിലാണ്. ഈ ഫീച്ചറു വഴിരാത്രി വൈകി കുട്ടികള്‍ ഇൻസ്റ്റഗ്രാമില്‍ സമയം ചെലവഴിക്കുമ്ബോള്‍ കൃത്യസമയത്ത് ഉറങ്ങണം എന്ന മുന്നറിയിപ്പ് ലഭിക്കും ഓരോ പത്ത് മിനിറ്റിനിടയിലും ഈ അറിയിപ്പ് കുട്ടികള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കും.
പാരന്റല്‍ സൂപ്പർവിഷൻ
കുട്ടികളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്ക് മേല്‍ രക്ഷിതാക്കള്‍ക്ക് കണ്ട്രോള്‍ കൊടുക്കുന്ന ഫീച്ചറാണിത്. നിങ്ങളുടെ കുട്ടികള്‍ എത്ര സമയം ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നു, ആർക്കൊക്കെ മെസ്സേജ് അയക്കാം എന്നൊക്കെ അറിയാൻ ഇതിലൂടെ സാധിക്കും. കുട്ടികള്‍ ആർക്കൊക്കെ മെസ്സേജ് അയക്കണമെന്നത് കണ്ട്രോള്‍ ചെയ്യാൻ നിങ്ങള്‍ക്ക് ഇത് വഴി സാധിക്കും. കുട്ടികള്‍ ഓണ്‍ലൈനില്‍ വരുമ്ബോള്‍ മാതാപിതാക്കള്‍ക്ക് ഈ ഫീച്ചറു വഴി നോട്ടിഫിക്കേഷൻ ലഭിക്കും
