യൂട്യൂബ് കണ്ടന്റിന് വരുമാനം നിശ്ചയിക്കുന്നത് എങ്ങനെ? ആയിരം വ്യൂസിന് എത്ര കിട്ടും? വിശദമായി വായിച്ച് അറിയാം
ഡിജിറ്റല്‍ കണ്ടന്റ് സൃഷ്ടിക്കുന്നവർക്ക് ഏറ്റവും ലാഭകരമായ പ്ലാറ്റ്‌ഫോമായി മാറിയിരിക്കുകയാണ് യൂട്യൂബ്. തങ്ങളുടെ കഴിവ് തന്നെ ഫുള്‍ടൈം കരിയറാക്കി മാറ്റാൻ കണ്ടൻ്റ് ക്രിയേറ്റേഴ്‌സിന് സാധിക്കും.എൻ്റർടെയ്ൻമെൻ്റ്, ടെക്‌നോളജി, വിദ്യാഭ്യാസം, ഗേയിമിംഗ്, ലൈഫ് സ്റ്റൈല്‍ എന്നിങ്ങനെ ഓരോ വിഭാഗത്തില്‍ ലക്ഷകണക്കിന് വീഡിയോയാണ് യൂട്യൂബില്‍ അപ്പ്‌ലോഡ് ചെയ്യുന്നത്. ഇത്തത്തില്‍ വലിയ റീച്ച് ലഭിക്കുന്നതിനാല്‍ തന്നെ ഇൻഫ്‌ളുവൻസർമാർ, വ്‌ളോഗർമാർ, ബിസിനസുകള്‍ എന്നിവയ്‌ക്കെല്ലാം നല്ലൊരു വരുമാനമാർഗം കൂടിയാണ് യൂട്യൂബ്. എങ്ങനെയാണ് യൂട്യൂബിലെ കണ്ടൻ്റുകള്‍ക്ക് വരുമാനം ലഭിക്കുന്നതെന്ന് അറിയേണ്ടെ? വീഡിയോയിലെ ഉള്ളടക്കം, കാഴ്ചക്കാരന്റെ ലൊക്കേഷൻ, ആഡ് എൻഗേജ്‌മെന്റ്,…
