എന്തിനാണ് ആളുകൾ യുഎഇ ഗോൾഡൻ വിസ എടുക്കുന്നത് എന്നറിയാമോ? ലഭിക്കുന്നത് നിരവധി ആനുകൂല്യങ്ങളും അവസരങ്ങളും അവകാശങ്ങളും; വിശദമായി വായിച്ച് അറിയാം
സ്പോണ്‍സറുടെ സഹായമില്ലാതെ യുഎഇയില്‍ താമസിക്കാനോ ജോലി ചെയ്യാനോ പഠിക്കാനോ വിദേശികളെ അനുവദിക്കുന്ന വിസയാണ് ഗോള്‍ഡന്‍ വിസ.പത്ത് വര്‍ഷത്തെ കാലാവധിയാണ് ഈ വിസയ്ക്കുള്ളത്. നിക്ഷേപകര്‍, ശാസത്രജ്ഞര്‍, ഡോക്ടര്‍മാര്‍, പ്രൊഫണലുകള്‍, വിദ്യാര്‍ഥികള്‍ തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ളവര്‍ക്ക് ഈ വിസ സ്വന്തമാക്കാം. ദീര്‍ഘകാല താമസം കൂടാതെ വേറെയും ഒട്ടനവധി ആനുകൂല്യങ്ങള്‍ ഗോള്ന് വിസ നല്‍കുന്നുണ്ട്. കോണ്‍സുലാര്‍ സേവനങ്ങളിലേക്കുള്ള പ്രവേശനം ഗോള്‍ഡന്‍ വിസ ഉടമകള്‍ക്ക് വിദേശ യാത്ര നടത്തുമ്ബോള്‍ പ്രത്യേക കോണ്‍സുലാര്‍ സഹായം ലഭിക്കുന്നു. യുഎഇ വിദേശകാര്യ മന്ത്രാലയവും ഫെഡറല്‍ അതോറിറ്റി ഫോര്‍…
