ലോകത്ത് ആരും നടത്താത്ത ന്യൂക്ലിയർ മിസൈൽ പരീക്ഷണവുമായി റഷ്യ; പ്രസിഡൻറ് പുടിൻ പ്രത്യക്ഷപ്പെട്ടത് സൈനിക വേഷം അണിഞ്ഞ്: യുദ്ധ മുന്നറിയിപ്പോ?
റഷ്യ പുതിയ ആണവ ശേഷിയുള്ള ക്രൂയിസ് മിസൈല്‍ പരീക്ഷിച്ചെന്ന് പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍. ബ്യൂറെവെസ്റ്റ്‌നിക് ക്രൂയിസ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചെന്നാണ് പുടിന്റെ അവകാശവാദം.മറ്റ് രാജ്യങ്ങളുടെ മിസൈലുകളില്‍ നിന്ന് വ്യത്യസ്തമായി, ഏത് ഡിഫന്‍സ് സിസ്റ്റത്തില്‍ നിന്നും രക്ഷപ്പെടാന്‍ ബ്യൂറെവെസ്റ്റ്‌നികിന് കഴിയുമെന്ന് പുടിന്‍ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. മിസൈലിന്റെ നിര്‍ണായക പരീക്ഷണം പൂര്‍ത്തിയായെന്നും, ഇത് വിന്യസിക്കുന്നതിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്നും സൈനിക കമാന്‍ഡ് യോഗത്തില്‍ പുടിന്‍ വ്യക്തമാക്കി. ഈ മിസൈല്‍ ലോകത്ത് വേറൊരു രാജ്യങ്ങള്‍ക്കുമില്ലെന്നാണ് റഷ്യയുടെ അവകാശവാദം. ഒക്ടോബര്‍ 21നാണ്…
