ദില്ലിയിൽ സംഘടിപ്പിക്കുന്ന ആർഎസ്എസിന്റെ നൂറാം വാർഷികാഘോഷം: തുർക്കി പാകിസ്ഥാൻ ബംഗ്ലാദേശ് എന്നീ രാജ്യങ്ങൾക്ക് ക്ഷണമില്ല; കാരണം ഇത്..
നൂറാം വാർഷികത്തോടനുബന്ധിച്ച് ദില്ലിയില്‍ ഈ മാസം നടക്കുന്ന സമ്മേളനം വമ്ബൻ ആഘോഷമാക്കാനുള്ള തയ്യാറെടുപ്പുകളുമായി മുന്നോട്ട് പോകുന്ന ആർഎസ്എസ്, പാകിസ്ഥാൻ, ബംഗ്ലാദേശ്, തുർക്കി രാജ്യങ്ങളില്‍ നിന്ന് പ്രതിനിധികളെ ക്ഷണിക്കില്ലെന്ന് റിപ്പോർട്ട്. അതിഥികളെ ക്ഷണിക്കുന്ന പട്ടികയില്‍ നിന്ന് ഈ രാജ്യങ്ങളെ ഒഴിവാക്കിയെന്നാണ് വിവരം. ഇന്ത്യയുമായുള്ള ബന്ധം മോശമായതിനാലാണ് ഈ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളെ ഒഴിവാക്കിയത്. ലോകമാകെയുള്ള ബുദ്ധിജീവികള്‍, രാഷ്ട്രീയക്കാർ, മാധ്യമപ്രവർത്തകർ, സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസേർസ്, സംരംഭകർ, സാമുദായിക നേതാക്കളെയും പരിപാടികളിലേക്ക് ക്ഷണിക്കുന്നുണ്ട്. അതേസമയം ഇന്ത്യയുമായുള്ള ബന്ധം നല്ലതല്ലാത്തതാണ് മൂന്ന് രാജ്യങ്ങളില്‍…
