മുംബൈയിൽ നിർത്താതെ പെയ്യുന്നത് അഭൂതപൂർവ്വമായ മഴ; പിന്നിൽ ഈ രണ്ടു കാരണങ്ങൾ: കാലാവസ്ഥ വിദഗ്ധർ വ്യക്തമാക്കുന്നത് വായിക്കാം
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മുംബൈയില്‍ അഭൂതപൂർവമായ മഴയാണ് പെയ്യുന്നത്. നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 186-255 മില്ലിമീറ്റർ മഴ ലഭിച്ചപ്പോള്‍, കഴിഞ്ഞ 84 മണിക്കൂറിനുള്ളില്‍ ഏകദേശം 500 മില്ലിമീറ്റർ മഴയാണ് പെയ്തത്. ഈ കനത്ത മഴയെ തുടർന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) റെഡ് അലേർട്ട് പ്രഖ്യാപിക്കുകയും, പൊതുഗതാഗതം സ്തംഭിക്കുകയും, റോഡുകള്‍ വെള്ളത്തില്‍ മുങ്ങുകയും, സ്കൂളുകളും ഓഫീസുകളും അടച്ചിടുകയും ചെയ്തു. മഹാരാഷ്ട്രയിലുടനീളം നിരവധി പേർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു. മുംബൈയിലും പരിസര പ്രദേശങ്ങളിലുമുള്ള ഈ കുഴപ്പങ്ങള്‍ക്ക്…
