തദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാർത്ഥികളുടെ അന്തിമ പട്ടിക തയ്യാർ; ജനവിധി തേടുന്നത് 72005 സ്ഥാനാർത്ഥികൾ; 15 വോട്ടെടുപ്പിന് മുൻപേ എൽഡിഎഫിന് ഏകപക്ഷീയ ജയം; വിശദാംശങ്ങൾ വായിക്കാം
തദ്ദേശ തെരഞ്ഞെടുപ്പില്‍ നാമനിർദേശപത്രിക പിൻവലിക്കാനുള്ള സമയപരിധി അവസാനിച്ചതോടെ മത്സരചിത്രം തെളിഞ്ഞു.ജനവിധി തേടാൻ 72,005 സ്ഥാനാർഥികളാണ് രംഗത്തുള്ളത്. 37,786 വനിതകളും 34,218 പുരുഷന്മാരും ഒരു ട്രാൻസ്‌ജെൻഡർ സ്ഥാനാർഥിയും മത്സരിക്കും. കണക്കില്‍ ചെറിയ വ്യത്യാസം വന്നേക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു. തെരഞ്ഞെടുപ്പ് നടക്കുന്ന 1,199 തദ്ദേശ സ്ഥാപനങ്ങളിലെ 23,576 വാർഡുകളിലെയും സ്ഥാനാർഥികളുടെ അന്തിമ പട്ടിക ആയതോടെ പ്രചാരണത്തിന് ആവേശമേറി. തിങ്കള്‍ പകല്‍ 3 വരെയായിരുന്നു സ്ഥാനാർഥിത്വം പിൻവലിക്കുന്നതിനുള്ള സമയം. അവസാന മണിക്കൂറിലും വിമതരെ പിന്തിരിപ്പിക്കുന്നതിനുള്ള നെട്ടോട്ടത്തിലായിരുന്നു മുന്നണികള്‍. തിരുവനന്തപുരത്ത്…
