ശബരിമല തീർത്ഥാടനം: പൂർണ്ണസജ്ജമായി കെഎസ്ആർടിസി; ബുക്കിംഗ് നടത്തേണ്ടത് എങ്ങനെ?
ശബരിമല മണ്ഡലകാലവുമായി ബന്ധപ്പെട്ട സർവീസുകള്‍ക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിരിക്കുകയാണ് കെഎസ്‌ആർടിസി.കേരളത്തിലെ വിവിധ യൂണിറ്റുകളില്‍ നിന്നും നിലയ്ക്കല്‍ പമ്ബ സർവീസുകളും പമ്ബയിലേക്കും എരുമേലിയിലേക്കും പ്രത്യേക സർവീസുകളും കെഎസ്‌ആർടിസി ഒരുക്കിയിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ സംസ്ഥാനത്തൊട്ടാകെ സർവീസ് നടത്തുന്നതിനായി അഞ്ഞൂറോളം ബസുകള്‍ ആണ് സജ്ജമാക്കിയിട്ടുള്ളത്. 140 നോണ്‍ എസി ബസുകളും 30 എസി ലോ ഫ്ലോർ ബസ്സുകളും ഷോർട്ട് വീല്‍ ബസുകളും മറ്റ് ദീർഘദൂര സർവീസുകളുമായി 203 ബസ്സുകള്‍ പമ്ബയിലും നിലയ്ക്കലുമായി മാത്രം സർവീസിന് ഒരുങ്ങിയിരിക്കുന്നത്. തിരക്ക് കൂടുന്ന സാഹചര്യത്തില്‍ കൂടുതല്‍…
